ആലപ്പുഴ:
വണ്ടാനം മെഡിക്കൽ കോളജിൽ നവജാത ശിശു മരിച്ചതിൽ പ്രതിഷേധവുമായി ബന്ധുക്കൾ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.ഇന്നലെ രാത്രി കുഞ്ഞിൻ്റെ മൃതദേഹവുമായി ആശുപതിയിൽ പ്രതിഷേ ധിച്ചു.ഇന്ന് പോസ്റ്റ് മാർട്ടം നടത്തി കാരണം കണ്ടെത്താമെന്ന സൂപ്രണ്ടിൻ്റെ ഉറപ്പിൻമേൽ രാത്രി ഒരു മണിക്ക് പ്രതിഷേധം അവസാനിപ്പിക്കുകയായിന്ന്. പ്രസവ വേദന വന്നിട്ടും യുവതിയെ ലേബര്‍ റൂമിലേക്ക് മാറ്റിയില്ലെന്നും യുവതി വാര്‍ഡില്‍ കിടന്ന് പ്രസവിച്ചെന്നുമാണ് ആരോപണം .വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. രാത്രി 12.30 യോടെയാണ് കുഞ്ഞ് മരിച്ചത്.
Home News Breaking News വണ്ടാനം മെഡിക്കൽ കോളജിൽ നവജാത ശിശു മരിച്ച സംഭവം: പോസ്റ്റ്മാർട്ടം ഇന്ന്; പോലീസ് കേസ്സെടുത്തു