വാർത്താനോട്ടം

Advertisement

2024 ജൂൺ 06 വ്യാഴം

BREAKING NEWS

👉 മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച നടന്നേക്കും

👉 നരേന്ദ്ര മോദി ഇന്ന് രാഷട്രപതിയെ കാണും.

👉മന്ത്രിമാരെ കുറിച്ച് ചർ ച്ച ആരംഭിച്ച് ബിജെപി, ആഭ്യന്തര മന്ത്രിയായി രാജ്നാഥ് സിങ്ങ് വന്നേക്കും.

👉പ്രതിപക്ഷ നേതാവാകാൻ രാഹുൽ ഗാന്ധിയുടെ മേൽ സമ്മർദ്ദം

👉 എൻ ഡി എ സർക്കാരിന് പൊതു മിനിമം പരിപാടി വേണമെന്ന് ജെഡിയു

👉 രാഹുൽ ഒഴിഞ്ഞാൽ വയനാട്ടിൽ കെ. മുരളിധരൻ മത്സരിച്ചേക്കും കെ.സു സുധാകരൻ ഇന്ന് മുരളീധരനെ കാണും.

👉ചന്ദ്രബാബു നായിഡുവിൻ്റെ സത്യപ്രതിജ്ഞ അമരാവതിയിൽ ജൂൺ 12ന് നടക്കും.

👉 രാജ്യസഭാ സീറ്റ്: വിട്ട് വീഴ്ചയ്ക്കില്ലെന്ന് കേരളാ കോൺഗ്രസ് എം, ഭരണ പരിഷ്ക്കാര കമ്മീഷൻ സ്ഥാനം വേണ്ട.

👉കേരള തീരത്ത് ഉയർന്ന തിരമാലക്ക് സാധ്യത

🌴 കേരളീയം 🌴

🙏കഴിഞ്ഞ മാസം അവസാനം കൊച്ചി നഗരത്തെ വെള്ളത്തില്‍ മുക്കിയ കനത്തമഴ മേഘവിസ്ഫോടനം തന്നെയെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കളമശ്ശേരിയിലെ മഴ മാപിനിയില്‍ അന്ന് ഒരു മണിക്കൂറില്‍ രേഖപ്പെടുത്തിയത് 100 മി.മീ മഴയായിരുന്നു. 28നായിരുന്നു കൊച്ചി നഗരത്തില്‍ ശക്തമായ മഴയും വെള്ളക്കെട്ടും രൂപപ്പെട്ടത്. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ മേഘവിസ്ഫോടനമാണിത്.

🙏 തിരഞ്ഞെടുപ്പ് പരാജയം വിശദമായി വിലയിരുത്താന്‍ സി.പി.എം അഞ്ചുദിവസത്തെ സംസ്ഥാന നേതൃയോഗങ്ങള്‍ വിളിച്ചു. ഇടതുമുന്നണിയുടെ അടിത്തറ ഭദ്രമെന്നും യു.ഡി.എഫിന്റെ വോട്ടാണ് കൂടുതല്‍ പോയതെന്നും എം.വി.ഗോവിന്ദന്‍ ന്യായീകരിച്ചു.

🙏 കാറഡുക്ക സൊസെറ്റി തട്ടിപ്പില്‍ മുഖ്യ പ്രതി കെ രതീശന്‍, ഇയാളുടെ റിയല്‍ എസ്റ്റേറ്റ് പങ്കാളി മഞ്ഞക്കണ്ടി ജബ്ബാര്‍ എന്നിവര്‍ പിടിയിലായി. തമിഴ്നാട്ടിലെ നാമക്കല്ലില്‍ നിന്നാണ് ഇരുവരും പിടിയിലായതെന്നാണ് വിവരം.

🙏 പത്തനംതിട്ട സിപിഎമ്മില്‍ പരസ്യ പ്രതിഷേധം. സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്ന സൂചന നല്‍കി ഏരിയ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് . സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാമിന്റെ ചിത്രം വെച്ചാണ് ഏരിയ കമ്മിറ്റി അംഗമായ അന്‍സാരി അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ട് എന്തിന് നാട്ടില്‍ തേടി നടപ്പൂ’- എന്നായിരുന്നു പോസ്റ്റ്.

🙏 കെഎസ്ആര്‍ടിസി സ്റ്റുഡന്‍സ് കണ്‍സഷന്‍ ആപ്പ് ഇനി ഗൂഗിള്‍ പ്ലേ സ്റ്റോറിലും, ആപ്പിള്‍ സ്റ്റോറിലും. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി പ്രസിദ്ധീകരിച്ചിരുന്നു. വിദ്യാര്‍ത്ഥി കണ്‍സഷന്‍ ഓണ്‍ലൈനാക്കുന്നതിന്റെ ഭാഗമായാണ് ഇത്. സ്ഥാപനങ്ങളുടെ ലോഗിന്‍ ക്രിയേറ്റ് ചെയ്ത പട്ടിക പ്രസിദ്ധീകരിച്ചെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

🇳🇪 ദേശീയം 🇳🇪

🙏 ബിജെപി നേതാവ് നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ എന്‍ ഡി എ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ രൂപികരിക്കുന്നതിനെ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പിന്തുണച്ചു. ജെ ഡി യുവും ടി ഡി പിയും പിന്തുണ കത്ത് നല്‍കുകയും ചെയ്തു.

🙏 പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്‍കി. രാഷ്ട്രപതി പ്രധാനമന്ത്രിയുടെ രാജി സ്വീകരിച്ചു. തുടര്‍ന്ന് കാവല്‍ മന്ത്രിസഭ തുടരാന്‍ രാഷ്ട്രപതി നിര്‍ദ്ദേശം നല്‍കി. രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി തന്റെ ഔദ്യോഗിക വസതിയിലേക്ക് മടങ്ങി.

🙏 മൂന്നാം മോദി സര്‍ക്കാരിനെതിരെ ശക്തമായ പ്രതിപക്ഷമാകാന്‍ തീരുമാനിച്ച് ഇന്ത്യ സഖ്യം. ദില്ലിയില്‍ ചേര്‍ന്ന സഖ്യ കക്ഷികളുടെ യോഗം സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ വേണ്ടെന്നു വെക്കുകയായിരുന്നു. കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ തല്‍ക്കാലം ശ്രമിക്കേണ്ടെന്നും ഉചിതമായ സമയത്ത് ഉചിതമായ നടപടി സ്വീകരിക്കാനും ഇന്ത്യാ സഖ്യം തീരുമാനിച്ചു.

🙏 ഡല്‍ഹിയില്‍ചേര്‍ന്ന എന്‍.ഡി.എ. യോഗത്തില്‍ ഘടകകക്ഷികള്‍ ആവശ്യപ്പെട്ടത് സ്പീക്കര്‍ സ്ഥാനം മുതല്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ വരെയെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭാ അധ്യക്ഷസ്ഥാനത്തിന് പുറമേ ടി.ഡി.പി. അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടത് എട്ട് ക്യാബിനറ്റ് മന്ത്രിസ്ഥാനവും ഒരു സഹമന്ത്രിസ്ഥാനവും. സ്പീക്കര്‍ സ്ഥാനവും മൂന്ന് ക്യാബിനറ്റ് പദവികളുമാണ് ജെ.ഡി.യു. ആവശ്യപ്പെട്ടതെന്നാണ് സൂചന.

🙏 തമിഴ്നാട്ടില്‍ ഒരു സീറ്റ് പോലും നേടാനാവാതെയുണ്ടായ തിരിച്ചടി ബിജെപിയുടെ പരാജയമായി കാണുന്നില്ലെന്നും ഇപ്പോള്‍ ആത്മവിശ്വാസം വര്‍ദ്ധിച്ചെന്നും കെ അണ്ണാമലൈ. ഒഡിഷയില്‍ നേടിയ ജയം തമിഴ്നാട്ടിലും ബിജെപി ആവര്‍ത്തിക്കുമെന്നും എന്റെ അച്ഛന്‍ കരുണാനിധി ആയിരുന്നെങ്കില്‍ ഞാനും ജയിച്ചേനെയെന്നും അണ്ണാമലൈ പറഞ്ഞു.

🙏മഹാരാഷ്ട്രയിലെ ലോക് സഭ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സഖ്യത്തിനേറ്റ തിരിച്ചടിയില്‍ അമ്പരിപ്പിക്കുന്ന പ്രഖ്യാപനവുമായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് താന്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നാണ് ഫഡ്നാവിസ് പ്രഖ്യാപിച്ചത്.

🙏അസമിലെ ദുബ്രി ലോക്സഭ മണ്ഡലത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഖിബുള്‍ ഹുസൈന് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും ഉയര്‍ന്ന ജയം . എഐയുഡിഎഫ് നേതാവ് ബദ്ദാറുദ്ദീന്‍ അജ്മലിനെ 10,12,476 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെടുത്തിയത്. ബദ്ദാറുദ്ദീന്‍ അജ്മലിന് 4,59,409 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഖിബുള്‍ ഹുസൈന് 14,71,885 വോട്ടുകളാണ് ലഭിച്ചത്.

🙏 ജനാധിപത്യത്തേയും ഭരണഘടനയേയും അപകടത്തിലാക്കുന്നവരെ പിന്തുണയ്ക്കാന്‍ ടി.ഡി.പി. നേതാവ് എന്‍. ചന്ദ്രബാബു നായിഡുവും ജെ.ഡി.യു. നേതാവ് നിതീഷ് കുമാറും തയ്യാറാവുമെന്ന് കരുതുന്നില്ലെന്ന് ശിവസേന വക്താവ് സഞ്ജയ് റാവുത്ത്.

🙏 ഇടക്കാല ജാമ്യം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി റൗസ് അവന്യൂ കോടതി തള്ളി. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഏഴുദിവസത്തേക്ക് ജാമ്യം നീട്ടണമെന്നായിരുന്നു കെജ്രിവാളിന്റെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാഞ്ഞ കോടതി, കെജ്രിവാളിന് വൈദ്യപരിശോധന നടത്താന്‍ അധികൃതരോട് നിര്‍ദേശിക്കുകയും ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ജൂണ്‍ 19 വരെ നീട്ടുകയും ചെയ്തു.

🏏 കായികം 🏏

🙏 ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡിനെ 16 ഓവറില്‍ 96 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 12.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 37 പന്തില്‍ 52 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രകടനമാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്.