കൊണ്ടോട്ടിയിൽ സ്കൂൾ വാൻ മറിഞ്ഞ് 12 വിദ്യാർത്ഥികൾക്ക് പരിക്ക്

Advertisement

മലപ്പുറം: കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ സ്കൂൾ വാൻ മറിഞ്ഞ് 12 കുട്ടികൾക്ക് പരിക്കേറ്റു. ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. മൊറയൂർ വിഎച്ച്എം ഹയർ സെക്കന്ററി സ്കൂളിലെ വാഹനമാണ് അപകടത്തിൽപെട്ടത്.ഇന്ന് രാവിലെ 9 നായിരുന്നു സംഭവം.