എംവി ഗോവിന്ദൻ നൽകിയ അപകീർത്തിക്കേസിൽ സ്വപ്‌ന സുരേഷിന് ജാമ്യം

Advertisement

കണ്ണൂർ:
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നൽകിയ അപകീർത്തി കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് ജാമ്യം. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായാണ് സ്വപ്‌ന സുരേഷ് ജാമ്യമെടുത്തത്.

പലതവണ ഹാജരാകാൻ കോടതി സമൻസ് നൽകിയിരുന്നുവെങ്കിലും ഇവർ ഹാജരായിരുന്നില്ല. പിന്നാലെ കോടതി വാറന്റ് പുറപ്പെടുവിച്ചതോടെയാണ് ഹാജരായത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങൾ പിൻവലിച്ചാൽ 30 കോടി രൂപ വിജേഷ് പിള്ള മുഖേന എംവി ഗോവിന്ദൻ ചെയ്‌തെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം

മുഖ്യമന്ത്രിക്കും തനിക്കും ഇത് അപകീർത്തി ഉണ്ടാക്കിയെന്ന് കാണിച്ചാണ് എംവി ഗോവിന്ദൻ കോടതിയെ സമീപിച്ചത്. സ്വപ്‌നക്കെതിരെ സിപിഎം ഏരിയ സെക്രട്ടറി നൽകിയ പരാതിയിലും പോലീസ് കേസെടുത്തിരുന്നു.