ഈ അധ്യയന വർഷം സ്ക്കൂളുകളുടെ പ്രവ്യത്തി ദിനങ്ങൾ നിജപ്പെടുത്തി

Advertisement

കൊച്ചി.സംസ്ഥാനത്ത് ഈ അധ്യയന വർഷം സ്ക്കൂളുകൾക്ക് 220 പ്രവ്യത്തി ദിനങ്ങൾ ഉൾപ്പെടുത്തി
പുതിയ വിദ്യാഭ്യാസ കലണ്ടർ വിദ്യാഭ്യാസ പുറത്തിറക്കിയതായി വിദ്യാഭ്യാസ വകുപ്പ് ഹൈകോടതിയെ അറിയിച്ചു. തുടർന്ന്
അധ്യയന ദിവസം വെട്ടിക്കുറയ്ക്കുന്ന
വിദ്യാഭ്യാസ കലണ്ടർ ചോദ്യം ചെയ്ത് മൂവാറ്റുപുഴ വിട്ടൂർ എബനേസർ ഹയർ സെക്കണ്ടറി സ്ക്കൂൾ മാനേജർ സി.കെ ഷാജിയും പി.ടി എ പ്രസിഡൻ്റ് മോഹൻ ദാസ് സൂര്യനാരായണനും അഡ്വ കെ മോഹന കണ്ണൻ മുഖേന നൽകിയ കോടതിയലക്ഷ്യ ഹർജി
ഹൈകോടതി തീർപ്പാക്കി.
കഴിഞ്ഞ അദ്ധ്യായന വർഷത്തിലടക്കം കലണ്ടർ പ്രകാരം സ്ക്കൂൾ പ്രവ്യത്തി ദിനങ്ങൾ 210 ആയി
ചുരുക്കിയതിനെതിരെയായിരുന്നു ഹർജി. കേരള വിദ്യാഭ്യാസ ചട്ടം നിഷ്കർഷിക്കുന്ന
പ്രവൃത്തി ദിനം 220 ൽ നിന്ന് ചുരുക്കുന്നത് വിദ്യാർത്ഥികളുടെ പഠന നിലവാരത്തെ സാരമായി ബാധിക്കുമെന്നായിരുന്നു
ഹർജിക്കാരുടെ ആക്ഷേപം..മാത്രമല്ല സിലബസുകൾ യഥാ സമയം പൂർത്തിയാക്കാൻ പ്രവൃത്തി ദിനം 220 തന്നെ വേണമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം

Advertisement