ഇതൊക്കെ എന്ത്, കനത്ത തോൽവിക്ക് പിന്നാലെ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്

Advertisement

തിരുവനന്തപുരം. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും.തിരഞ്ഞെടുപ്പ് തോൽവിയുടെ പ്രാഥമിക വിലയിരുത്തൽ യോഗത്തിൽ ഉണ്ടാകും.ഭരണ വിരുദ്ധ വികാരം ഉണ്ടെന്നു വിലയിരുത്തലുകൾ ഉണ്ടെങ്കിലും അത് പുറത്ത് പറയാൻ സാധ്യതയില്ല.
ദേശീയതലത്തിൽ ബി.ജെ.പിക്കെതിരായ വികാരം യു.ഡി.എഫിന് അനുകൂലമായി എന്നാണ് നേതാക്കന്മാരുടെ നിരീക്ഷണങ്ങൾ.
വിവിധ മണ്ഡലങ്ങളിൽ നിന്ന് വരുന്ന വോട്ടിന്റെ കണക്കുകൾ അനുസരിച്ച് വിശദമായ വിലയിരുത്തൽ 16ന് ആരംഭിക്കുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ ആയിരിക്കും.
കെ.രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവെക്കുമ്പോൾ പകരം മന്ത്രി വേണമോ, മറ്റാർക്കെങ്കിലും ചുമതല നൽകണമോ എന്നത് സംബന്ധിച്ച ചർച്ചകൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ എന്തൊക്കെ തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്ന കാര്യവും ഇന്നത്തെ സെക്രട്ടറിയേറ്റ് പരിഗണിക്കാൻ സാധ്യതയില്ല.

Advertisement