കുഞ്ഞൻ ബസുകളുമായി ഗണേഷ്, പരീക്ഷണഓട്ടം കൊട്ടാരക്കര-പത്തനാപുരം റൂട്ടിൽ

Advertisement

തിരുവനന്തപുരം . വീണ്ടും കുഞ്ഞൻ ബസുകളുമായി കെഎസ്ആർടിസി. 32 സീറ്റുള്ള മിനി ഓർഡിനറി ബസ്സിന്റെ ട്രയൽ റൺ നടത്തിയത് മന്ത്രി കെ ബി ഗണേഷ് കുമാർ . 10 ദിവസത്തേക്ക് കുഞ്ഞൻ ബസ്സോടുക കൊട്ടാരക്കര-പത്തനാപുരം റൂട്ടിൽ.

2004ൽ ഗതാഗത മന്ത്രിയായിരിക്കുമ്പോൾ ഗണേഷ് കുമാർ നടത്തിയ പരീക്ഷണമാണ് കെഎസ്ആർടിസിയുടെ മിനി ബസ്. വലിയ ബസ്സുകൾക്ക് പോകാൻ കഴിയാത്ത ചെറുവഴികളും ഇടറോഡുകളും മിനി ബസിന്റെ സഞ്ചാര പാതയായി. ലാഭകരമായ പദ്ധതി ആയിരുന്നെങ്കിലും മിനി ബസിന് ആയുസ് അധികം ഉണ്ടായില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ബസ് മാത്രമായി ചുരുങ്ങിയിരുന്നു. വീണ്ടും സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലേക്ക് പദ്ധതി എത്തിക്കുകയാണ് ഗതാഗത മന്ത്രിയുടെ പുതിയ പരീക്ഷണം. കൂടുതൽ ബസുകൾ വാങ്ങുന്നതിൽ തീരുമാനം ട്രയൽ സർവീസുകൾക്ക് ശേഷം എന്നും മന്ത്രി.

ആധുനിക സംവിധാനങ്ങൾ പലതുണ്ട് പുതിയ ബസിൽ. ഡാഷ് ബോർഡ് ക്യാമറ, ടെലിഷൻ തുടങ്ങി പ്രത്യേകളേറെ. മലയോര മേഖലകളിൽ ഉൾപ്പെടെ സർവീസ് നടത്താനാണ് ലക്ഷ്യം. ഡീസൽ ചിലവ് കുറയ്ക്കും എന്നും അധികൃതർ കണക്കുകൂട്ടുന്നു.