വാർത്താ നോട്ടം

Advertisement

2024 ജൂൺ 07 വെള്ളി

BREAKING NEWS

👉ഗുജറാത്തിൽ കാറപകടത്തിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ചു

👉 വ്യാജ്യ ആധാറുമായി പാർലമെൻ്റിൽ പ്രവേശിക്കാൻ ശ്രമിച്ച മൂന്ന് പേരെ സി ഐ എസ് എഫ് അറസ്റ്റ് ചെയ്തു.

👉ആതിരപ്പള്ളിയിൽ കിണറ്റിൽ വീണ പുലിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ചു

👉പാനൂരിൽ വനിതാ ലീഗ് പ്രവർത്തകർക്ക് ഷാഫി പറമ്പിലിൻ്റെ റോഡ് ഷോയിൽ പങ്കെടുക്കുന്നതിന് വിലക്ക്

🌴കേരളീയം🌴

🙏 ഡ്രൈവിംഗ് ലൈസന്‍സ് പരിഷ്‌കരണത്തില്‍ ഇനി വിട്ടുവീഴ്ചയില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. എല്ലാം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഇനി ചര്‍ച്ചയില്ലെന്നും, ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷകര്‍ എത്തുമ്പോള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ നിര്‍ബന്ധമാണെന്ന പുതിയ നിബന്ധനയില്‍ നിന്ന് പിന്മാറില്ലെന്നും മന്ത്രി അറിയിച്ചു.

🙏 എണ്ണായിരത്തിലേറെ ഹയര്‍ സെക്കന്ററി അധ്യാപകരുടെ ശമ്പളം മുടങ്ങിയതായി റിപ്പോര്‍ട്ട്. ട്രാന്‍സ്ഫര്‍ പട്ടികയില്‍ ഉള്‍പ്പെട്ട അധ്യാപകരുടെ ശമ്പളമാണ് മുടങ്ങിയത്. ട്രാന്‍സ്ഫര്‍ ചോദ്യം ചെയ്ത് ഇവര്‍ ഹൈക്കോടതിയില്‍ എത്തിയിരുന്നു.

🙏 ഇടത് മുന്നണിയുടെ കനത്ത തോല്‍വിയില്‍ സിപിഎമ്മിനെ ശക്തമായി വിമര്‍ശിച്ച് യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. രണ്ടാം പിണറായി സര്‍ക്കാരിന് നിലവാര തകര്‍ച്ചയാണ്. ഇനിയും പാഠം പഠിച്ചില്ലെങ്കില്‍ ബംഗാളിന്റെയും ത്രിപുരയുടെയും ഗതി വരുമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു.

🙏 പാനൂര്‍ ബോംബ് സ്ഫോടനക്കേസിലെ ഒന്നാം പ്രതി വിനീഷ് അറസ്റ്റില്‍. ബോംബ് നിര്‍മാണത്തിന്റെ മുഖ്യസൂത്രധാരന്‍ വിനീഷെന്നാണ് പൊലീസ്
പറയുന്നത്.

🙏 കോഴിക്കോട് നൊച്ചാട് അനു കൊലക്കേസില്‍ പേരാമ്പ്ര പൊലീസ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചു . കൊണ്ടോട്ടി സ്വദേശിയായ പ്രതി മുജീബ് റഹ്‌മാന് എതിരെ കൊലപാതകവും കവര്‍ച്ചയുമടക്കം 9 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. .

🙏 കേരളത്തില്‍ മഴ അതിശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

🙏 കേരളത്തെ ബാല സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്. വീട്, സ്‌കൂള്‍, കടകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങി പൊതു സ്ഥലങ്ങളിലെല്ലായിടത്തും കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം.

🇳🇪 ദേശീയം 🇳🇪

🙏 ബിജെപി നേതാക്കളായ നരേന്ദ്രമോദിയും അമിത് ഷായും തിരഞ്ഞെടുപ്പിന്റെ മറവില്‍ ഓഹരി വിപണിയില്‍ തട്ടിപ്പ് നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുലിന്റെ ആരോപണം.

🙏 കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സ്റ്റോക്ക് മാര്‍ക്കറ്റ് അഴിമതി ആരോപണം തെറ്റെന്നും തെരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശയാണ് രാഹുലിനെന്നും ബിജെപി നേതാവ് പിയൂഷ് ഗോയല്‍.

🙏 ഉത്തരാഖണ്ഡില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് വഴിതെറ്റി രണ്ട് മലയാളികളടക്കം ട്രക്കിംഗ് സംഘത്തിലെ 5 പേര്‍ മരിച്ചു. വഴി തെറ്റിപ്പോയ നാലുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

🙏 ലൈംഗികാതിക്രമ
ക്കേസില്‍ പ്രതിയായ പ്രജ്വല്‍ രേവണ്ണയ്ക്ക് ജാമ്യമില്ല. ജനപ്രതിനിധികളുടെ പ്രത്യേക കോടതി പ്രജ്വലിനെ നാല് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 10 വരെയാണ് പ്രജ്വലിന്റെ കസ്റ്റഡി കാലാവധി.

🙏 40% കമ്മീഷന്‍ സര്‍ക്കാര്‍ എന്ന് കഴിഞ്ഞ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച കേസില്‍ രാഹുല്‍ ഗാന്ധി നാളെ ബെംഗളൂരു കോടതിയില്‍ ഹാജരാകും . സിദ്ധരാമയ്യയും ഡികെ ശിവകുമാറും കേസില്‍ പ്രതികളാണ്. ഇവര്‍ക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു.

🙏 കര്‍ണാടക മന്ത്രിസഭയിലെ ഗോത്ര ക്ഷേമ വികസന വകുപ്പ് മന്ത്രി ബി നാഗേന്ദ്ര വാത്മീകി കോര്‍പ്പറേഷന്‍ അഴിമതിയെ തുടര്‍ന്ന് രാജിവച്ചു. സര്‍ക്കാര്‍ ജീവനക്കാരന്റെ ആത്മഹത്യയെ തുടര്‍ന്ന് 187 കോടിയുടെ പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തായതോടെയാണ് രാജി.

🙏ചണ്ഡിഗഡ് എയര്‍പോര്‍ട്ടില്‍ വച്ച് സി ഐ എസ് എഫ് വനിതാ ഉദ്യോഗസ്ഥ കങ്കണ റണാവത്തിന്റെ മുഖത്തടിച്ചു എന്ന പരാതിയില്‍ വനിത കോണ്‍സ്റ്റബിള്‍ കുല്‍വീന്ദര്‍ കൗറിനെ സി ഐ എസ് എഫ് സസ്പെന്‍ഡ് ചെയ്തു.

🙏 പതിനെട്ടാമത് ലോക്‌സഭയില്‍ 100 സീറ്റ് തികച്ച് കോണ്‍ഗ്രസ്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച വിശാല്‍ പാട്ടീല്‍ പിന്തുണയുമായി എത്തിയതോടെയാണ് കോണ്‍ഗ്രസിന്റെ ലോക്‌സഭയിലെ അംഗബലം നൂറായത്. ഇതോടെ ഇന്ത്യമുന്നണിയുടെ അംഗസംഖ്യ 234 ആകും.

🇦🇴 അന്തർദേശീയം 🇦🇽

🙏 സാങ്കേതിക പ്രശ്നങ്ങള്‍ അതിജീവിച്ച് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ഫ്ലോറിഡയില്‍ നിന്ന് വിക്ഷേപിച്ച സ്റ്റാര്‍ലൈനര്‍ ഏകദേശം 27 മണിക്കൂര്‍ യാത്ര ചെയ്താണ് നിലയത്തില്‍ എത്തിയത്. ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറുമാണ് സ്റ്റാര്‍ലൈനര്‍ പേടകത്തിലെ യാത്രികര്‍.

🏏 കായികം 🏏

🙏 ഇന്ത്യന്‍ കാല്‍പ്പന്തു കളിയുടെ നായകന്‍ സുനില്‍ ഛേത്രി ഫുട്ബോളില്‍ നിന്ന് വിടവാങ്ങി. വിടവാങ്ങല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് സമനില. ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട് മത്സരത്തില്‍ മികച്ച കളി പുറത്തെടുത്തിട്ടും കുവൈത്തിനോട് ഇന്ത്യ ഗോള്‍രഹിത സമനില വഴങ്ങുകയായിരുന്നു.

🙏 ടി20 ലോകകപ്പില്‍ പാകിസ്ഥാനെ സൂപ്പര്‍ ഓവറില്‍ അട്ടിമറിച്ച് ആതിഥേയരായ യുഎസ്എ. നിശ്ചിത 20 ഓവറില്‍ ഇരുടീമുകളും 159 റണ്‍സെടുത്തപ്പോള്‍ കളി സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. സൂപ്പര്‍ ഓവറില്‍ യുഎസ്എ നേടിയ 18 റണ്‍സിനു പകരം 13 റണ്‍സ് മാത്രമാണ് പാകിസ്ഥാന് നേടാനായത്.

🙏ടി 20യിൽ ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ സ്‌കോട്ലണ്ട് നമീബിയയെ 5 വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റ് ചെയ്ത നമീബിയ 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സ്‌കോട്ലണ്ട് 9 ബോളുകള്‍ ശേഷിക്കേ, 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

🙏 പോളണ്ടിന്റെ ഇഗ സ്വിയാടെക് തുടര്‍ച്ചയായ മൂന്നാം തവണയും ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍. സെമിയില്‍ യു.എസിന്റെ മൂന്നാം സീഡ് കൊക്കോ ഗാഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ഇഗയുടെ ഫൈനല്‍ പ്രവേശനം