പുരോഹിതരുടെ ഇടയിലും വിവരദോഷികളുണ്ടാകും: ഗീവർഗീസ് മാർ കൂറിലോസിനെതിരെ മുഖ്യമന്ത്രി

Advertisement

തിരുവനന്തപുരം:
യാക്കോബായ സഭ നിരണം മുൻ ഭദ്രസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഇനിയും ഒരു പ്രളയമുണ്ടാകട്ടെ എന്നാണ് ചിലർ ആഗ്രഹിക്കുന്നത്. പ്രളയമാണ് സർക്കാരിനെ വീണ്ടും അധികാരത്തിൽ കയറ്റിയത് എന്നാണ് ഒരു പുരോഹിതൻ പറയുന്നത്. പുരോഹിതരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വിമർശിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ തോൽവിയിൽ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് ഗീവർഗീസ് മാർ കൂറിലോസ് രംഗത്തുവന്നിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
600 വാഗ്ദാനങ്ങളിൽ ചിലതൊഴിച്ച് മറ്റെല്ലാം കഴിഞ്ഞ സർക്കാർ പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പലതും ചാർത്താൻ ശ്രമിച്ചെങ്കിലും ജനം പിന്നെയും തെരഞ്ഞെടുത്തു. ചരിത്രം തിരുത്തി ജനം തുടർ ഭരണം നൽകി. അർഹതപ്പെട്ടത് കേന്ദ്രം നമുക്ക് തരുന്നില്ല. കേരളത്തെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണെന്നും പിണറായി പറഞ്ഞു.

Advertisement