ഒരാവശ്യത്തിന് വണ്ടി മോഷ്ടിച്ചതാ, പാവപ്പെട്ടവനാ ചേട്ടാ, ക്ഷമിക്കണമെന്ന് പറഞ്ഞാല്‍ വിശാല ഹൃദയനായ ആശാന്‍ എന്തു ചെയ്യും

Hand holding motorcycle car key
Advertisement

പാലക്കാട്. ഒരാവശ്യത്തിന് വണ്ടി മോഷ്ടിച്ചെങ്കിലെന്താ അന്തസുള്ള മോഷ്ടാവ് അത് തിരികെ നല്‍കിയാല്‍ പിന്നെ എന്ത് പരാതി. നിസ്സഹായത മൂലം വാഹനം മോഷ്ടിക്കേണ്ടി വന്നയാളോട് വാഹന ഉടമ ക്ഷമിച്ച അപൂര്‍വ വാര്‍ത്ത പാലക്കാട് കണ്ണന്നൂരില്‍ നിന്നാണ് ,കണ്ണന്നൂര്‍ സ്വദേശി ദീപുവിന്റെ ബൈക്ക് കവര്‍ന്ന മോഷ്ടാവ് തനിക്കുണ്ടായ നിസ്സഹായത വ്യക്തമാക്കുകയും ബൈക്ക് ഭദ്രമായി തിരിച്ചേല്‍പ്പിക്കുകയും ചെയ്തതോടെയാണ് ദീപു മോഷ്ടാവിനോട് ക്ഷമിക്കാന്‍ തീരുമാനിച്ചത്,ഞാന്‍ പാവപ്പെട്ടവനാ ചേട്ടാ,എന്നോട് ക്ഷമിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് ആയാളുടെ കത്ത് ആരംഭിക്കുന്നത്


വ്യാഴാഴ്ച അര്‍ദ്ധരാത്രിയില്‍ ആണ് സംഭവം . കണ്ണന്നൂരിലെ കടയില്‍ നിന്ന് വീട്ടിലെത്തിയ ദീപു വീട്ടില്‍ ബൈക്ക് നിര്‍ത്തി കാറെടുത്ത് പുറത്ത് പോയി,രാവിലെ അമ്മ വന്ന് വിളിക്കുമ്പോഴാണ് ബൈക്ക് മോഷണം പോയ വിവരമറിയുന്നത്,എന്നാല്‍ കാര്‍ പോര്‍ച്ചില്‍ വണ്ടിയുടെ താക്കോലും ഒരു കുറിപ്പും കണ്ടതോടെ സന്തോഷമായി.കത്തില്‍ പറയുന്നത് ഇങ്ങനെ…ഗുരുതരാവസ്ഥയിലുളള സുഹൃത്തിനെ കാണാന്‍ ആശുപത്രിയില്‍ പോകാന്‍ എടുത്തതാണ്,സൈക്കിള്‍ അന്വേഷിച്ചിട്ട് കിട്ടിയില്ല,ഞാനൊരു പാവമാണ് ചേട്ടാ പരാതി കൊടുക്കരുത്,പെട്രോള്‍ തീര്‍ന്ന ബൈക്ക് എവിടെയുണ്ടെന്നും കത്തില്‍ പറയുന്നു.

തന്നെ നന്നായി അറിയാവുന്ന ആരെങ്കിലുമായിരിക്കും മോഷണത്തിന് പിന്നിലെന്നാണ് ദീപു പറയുന്നത്,എന്തായാലും കത്തില്‍ പറയുന്നത് പോലെ പരാതി കൊടുക്കാനൊന്നും വിശാലഹൃദയനായ ദീപു മുതിര്‍ന്നിട്ടില്ല. പാലക്കാട് സൗത്ത് സ്റ്റേഷനില്‍ കത്ത് സമര്‍പ്പിച്ച് പരാതിയില്ലെന്ന സത്യവാങ്മൂലം നല്‍കിയിരിക്കുകയാണ് ബൈക്ക് ഉടമ.

.troll pic used

Advertisement