ശവസംസ്‌കാരച്ചടങ്ങിന് എത്തിയവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു

Advertisement

തൊടുപുഴ: ഇടുക്കി ഇരട്ടയാര്‍ ഉപ്പുകണ്ടത്ത് ശവസംസ്‌കാരച്ചടങ്ങിന് എത്തിയവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു. ഉപ്പുകണ്ടം സ്വദേശി നെല്ലം പുഴയില്‍ സ്‌കറിയ ആണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു.

വൈകീട്ട് മൂന്ന് മണിയോടെയാണ് ശവസംസ്‌കാര ചടങ്ങിന് എത്തിയവരുടെ ഇടയിലേക്ക് കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. കാര്‍ സ്‌കറിയയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി. ഉടന്‍ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇവര്‍ കട്ടപ്പനയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌കറിയുടെ മൃതദേഹം കട്ടപ്പന ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.