കൊല്ലങ്കോട് ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം

Advertisement

പാലക്കാട്. കൊല്ലങ്കോട്ടെ പുലി സാന്നിധ്യം ഭീതിയായി. കൊല്ലങ്കോട് ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം.ചീരണി,കൊശവൻക്കോട് പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേതാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.പ്രത്യേക വനം വകുപ്പ് സംഘം പുലിയെ കണ്ടെത്തി കാട്ടിലേക്ക് തുരത്താൻ നടപടികൾ ആരംഭിച്ചു.

കഴിഞ്ഞ ദിവസമാണ് കൊല്ലങ്കോട് ചീരണി കാളികൊളുമ്പ് സ്വദേശികളായ അർജുനൻ, കൃഷ്ണൻകുട്ടി, വിജയൻ തുടങ്ങിയവർ ജനവാസ മേഖലയിൽ പുലിയെ കണ്ടത്. ചെത്തുതൊഴിലാളിയായ വിജയൻ വളർത്തുനായയെ പുലി കടിച്ചുകൊണ്ടുപോകുന്നത് പനയിലിരിക്കെയാണ് കണ്ടത്.പ്രദേശത്തെ വിവിധയിടങ്ങളിൽ കണ്ടെത്തിയ അഞ്ജാത ജീവിയുടെ കാൽപ്പാടുകൾ, പുലിയുടെതാണെന്ന് സ്ഥിരീകരിച്ചതോടെയാണ് വനം വകുപ്പ് പുലിയെ കണ്ടെത്തി കാട് കയറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്