വയനാട് .മൂലങ്കാവ് സർക്കാർ സ്കൂളിൽ വിദ്യാർഥി ആക്രമണത്തിനിരയായ സംഭവത്തിൽ കേസെടുത്ത് പൊലീസ്. 6 വിദ്യാർഥികളെ പ്രതിചേർത്താണ് എഫ്.ഐ.ആർ. അസഭ്യം പറയൽ, മർദനം, ആയുധം കൊണ്ട് പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തി. സംഭവത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയ 2 വിദ്യാർഥികളെ സ്കൂൾ അച്ചടക്ക സമിതി സസ്പെൻസ് ചെയ്തിരുന്നു. പിന്നാലെയാണ് പൊലീസ് നടപടി. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പത്താംക്ലാസ് വിദ്യാർഥിയെ സഹപാഠികൾ മർദിച്ചത്. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.
Home News Breaking News മൂലങ്കാവ് സർക്കാർ സ്കൂളിൽ വിദ്യാർഥി ആക്രമണത്തിനിരയായ സംഭവത്തിൽ കേസെടുത്ത് പൊലീസ്