സുരേഷ് ഗോപി കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാൻ സാധ്യത

Advertisement

ന്യൂഡെൽഹി: മൂന്നാം മോദി സർക്കാരിൽ കേന്ദ്ര സഹ മന്ത്രിയായി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത സുരേഷ് ഗോപി മന്ത്രി സ്ഥാനം ഒഴിയാൻ സാധ്യത. എം പി എന്ന നിലയിൽ തൃശൂരിന് വേണ്ടി നിലകൊള്ളുമെന്നും മാധ്യമങ്ങളോട് അദ്ദേഹം സൂചിപ്പിച്ചു. മറ്റ് ചില ഉത്തരവാദിത്വങ്ങൾ ഇപ്പോൾ കൂടുതലായുണ്ട്. അത് കൊണ്ട് മന്ത്രി സ്ഥാനം ഒഴിയാനാണ് താല്പര്യം.പാർട്ടി തക്ക സമയത്ത് തീരുമാനമെടുക്കുമെന്ന പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പുതിയ കേന്ദ്ര മന്ത്രിസഭയുടെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് വൈകിട്ട് 5ന് പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കും. മൂന്നാം മോദി സർക്കാരിൻ്റെ ഏറ്റവും
സുപ്രധാനമായ ചില പ്രഖ്യാപനങ്ങൾ ഇന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

59-ാമതായിഇംഗ്ലീഷിൽ ദൈവനാമത്തിൽ സത്യവാചകം ചൊല്ലിയാണ് ഇന്നലെ സുരേഷ് ഗോപി സ്ഥാനമേറ്റത്.
മന്ത്രിസ്ഥാനത്തിൽ ഇന്നലെരാവിലെ മുതൽ പലതരം അനിശ്ചിതത്വമുണ്ടായെങ്കിലും ഒടുവിൽ നരേന്ദ്ര മോദി നേരിട്ട് വിളിച്ചതോടെയാണ് അദ്ദേഹം ദില്ലിക്ക് പുറപ്പെട്ടത്. പുതിയ മന്ത്രിമാർക്കായി പ്രധാനമന്ത്രി ഒരുക്കിയ ചായ സൽക്കാരത്തിൽ അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.

Advertisement