മരിച്ച യുവാവിനെ ബൈക്കിലിരുത്തി കൂട്ടുകാര്‍ ആശുപത്രിയിൽ എത്തിച്ചു, കൊലപാതകമെന്ന് കണ്ടെത്തി

Advertisement

തൃശ്ശൂർ. കുന്നംകുളത്ത് അപകടത്തിൽ മരിച്ചു എന്ന പേരിൽ ആശുപത്രിയിൽ എത്തിച്ച യുവാവിൻ്റേത് കൊലപാതക മെന്ന് കണ്ടെത്തൽ. ചെറുവത്താനി സ്വദേശി വിഷ്ണുവാണ്‌ മരിച്ചത്‌. സുഹൃത്തുക്കളുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മൂന്നുപേർ അറസ്റ്റിൽ.

ഇന്നലെ രാത്രി 9 മണിയോടെയാണ് സുഹൃത്തുക്കൾ വിഷ്ണുവിന് ബൈക്കിൽ നിന്ന് വീണ് പരിക്ക് പറ്റിയെന്ന് കാണിച്ച് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.പരിശോധനയിൽ ഡോക്ടർക്ക് തോന്നിയ സംശയമാണ് കൊലപാതക മാണെന്ന കണ്ടെത്തലിലേക്ക് നയിച്ചത്..
ആശുപത്രിയിൽ എത്തിക്കുന്നതിന് മണിക്കുറുകൾക്ക് മുൻപെ വിഷ്ണു മരിച്ചിരുന്നു. ‘ മണിക്കൂറുകൾക്ക് മുൻപേ മരിച്ചു എന്ന് വിവരം സുഹൃത്തുക്കളെ അറിയിച്ചപ്പോൾ ആശുപത്രിയിൽ അക്രമണം അഴിച്ചു വിടുകയും ചെയ്തു. വിവരമറിഞ്ഞ് എത്തിയ കുന്നംകുളം പോലീസ് മൂന്ന് പേരേയും കസ്റ്റഡിയിൽ എടുത്തു. തുടർന്ന് അന്വേഷണത്തിൽ വിഷ്ണുവും യുവാക്കളും തമ്മിൽ സംഘർഷം ഉണ്ടായതായി കണ്ടെത്തുകയും ചെയ്തു. ചെറുവത്തൂർ സ്വദേശികളായ ശ്രീശാന്ത് ,ഷാജിത്ത് കണ്ണൻ , വിഷ്ണുരാജ് എന്നിവരാണ് അറസ്റ്റിലായത്.