സിപിഐ ഭരിക്കുന്ന പറപ്പൂക്കര പട്ടികജാതി സഹകരണ സംഘത്തിനെതിരെ ഇഡി യ്ക്ക് പരാതി

Advertisement

തൃശൂര്‍. പറപ്പൂക്കര പട്ടികജാതി സഹകരണ സംഘത്തിനെതിരെ ഇ.ഡി യ്ക്ക് പരാതി. സിപിഐ ഭരണ സമിതി അഞ്ച് കോടിയിലധികം തട്ടിപ്പ് നടത്തിയെന്നാണ് പരാതി. മകളുടെ വിവാഹത്തിന് കരുതിയിരുന്ന ആറ് ലക്ഷം രൂപ തിരികെ കിട്ടിയില്ലെന്ന് നിക്ഷേപകൻ. മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും നടപടി ഇല്ലെന്ന് സഹകാരികൾ .

തൃശൂര്‍ പറപ്പൂക്കര പട്ടികജാതി സഹകരണ സംഘം അഞ്ചു കോടിയിലധികം രൂപ നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തി എന്നാണ് പരാതി. 150 ഓളം സഹകാരികളില്‍ നിന്നാണ് പണം സ്വീകരിച്ചിരുന്നത്. നിക്ഷേപകർ തിരികെയെത്തിയപ്പോൾ പണം നൽകാതെ സിപിഐയുടെ ഭരണ സമിതി സംഘം അടച്ചുപൂട്ടി മുങ്ങിയെന്നും പരാതിക്കാർ. തെളിവുകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി നിക്ഷേപകർ ഇ.ഡിക്ക് പരാതി നൽകി. 6 ലക്ഷം രൂപ സഹകരണ സംഘത്തിൽ നിക്ഷേപിച്ചിരുന്നുവെന്നും
മകളുടെ വിവാഹ ആവശ്യത്തിനു പോലും പണം തിരികെ ലഭിക്കുന്നില്ലെന്നും നിക്ഷേപകൻ.

പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് ഭരണ സമിതി അംഗങ്ങളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. പിന്നീട് അന്വേഷണം കാര്യക്ഷമമായി നടക്കാത്തതിനെ തുടർന്നാണ് പരാതിക്കാർ ഇ ഡി യെ സമീപിച്ചത്

Advertisement