തൃശ്ശൂരിന്റെ എംപി ആകാൻ സുരേഷ് ഗോപി ഫിറ്റാ,മേയര്‍ എം കെ വർഗീസിന്‍റെ വാക്ക് സിപിഐക്ക് പൊള്ളുന്നു

Advertisement

തൃശൂര്‍.എൽഡിഎഫിന്റെ തൃശൂർ മേയർ എം കെ വർഗീസിനെതിരെ തുറന്ന പോരിന് സിപിഐ. മേയർ സുരേഷ് ഗോപി ബന്ധത്തിൽ സിപിഐക്ക് അതൃപ്തി. എൽഡിഎഫ് യോഗത്തിൽ മേയർ മാറ്റണമെന്ന ആവശ്യം സിപിഐ ഉന്നയിക്കും. തന്നെ സിപിഐ അല്ല സിപിഐഎമ്മാണ് മേയർ ആക്കിയതെന്ന് തിരിച്ചടിച്ച് എം കെ വർഗീസ്.


തൃശ്ശൂരിന്റെ എംപി ആകാൻ സുരേഷ് ഗോപി ഫിറ്റാണെന്ന് തെരഞ്ഞെടുപ്പ് കാലത്തെ എം കെ വർഗീസിനെ പ്രതികരണമാണ് മേയർ പുറത്താക്കണമെന്ന സിപിഐ ആവശ്യത്തിനു പിന്നിൽ. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം മേയറും സുരേഷ് ഗോപിയും ഭാരത് ഹോട്ടലിൽ കൂടിക്കാഴ്ച നടത്തിയതിലും അതൃപ്തിയുണ്ട്. മേയറെ പുറത്താക്കണമെന്ന് വി എസ് സുനിൽകുമാർ ചില മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. 17, 18 തീയതികളിൽ ചേരുന്ന സിപിഐ ജില്ലാ നേതൃയോഗങ്ങൾ മേയർക്കെതിരായ നിലപാട് ചർച്ച ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനടക്കം തന്നിൽ വിശ്വാസമുണ്ടെന്നും രാജിവെക്കേണ്ട സാഹചര്യമില്ലെന്നും മേയർ എം കെ വർഗീസ്.

എന്നാൽ സിപിഐയുടെ പരാതി പരിശോധിക്കാനുള്ള നീക്കത്തിലാണ് സിപിഐഎം.തുടർച്ചയായി മുന്നണിയെ വെട്ടിലാക്കുന്ന മേയറുടെ നടപടിയി എൽഡിഎഫിലെ മറ്റു ഘടകകക്ഷികൾക്കും കടുത്ത അതൃപ്തിത്തിയാണുള്ളത്.