തൃശൂര്‍ താമര വിരിഞ്ഞത് ഡിസിസി ഓഫീസിന് മുന്നിലുള്ള ടാങ്കിലെ ചെളിക്കുണ്ടില്‍ നിന്നെന്ന് പി ബാലചന്ദ്രൻ; കെ.മുരളീധരൻ ഡൽഹിക്ക്

Advertisement

തിരുവനന്തപുരം:തൃശൂരില്‍ ഡിസിസി ഓഫീസിന് മുന്നിലെ ടാങ്കിലെ ചെളിക്കുണ്ടില്‍ നിന്നാണ് താമര വിരിഞ്ഞതെന്ന് പി ബാലചന്ദ്രന്‍ എംഎല്‍എ.

തോല്‍വിയില്‍ നിന്ന് എല്‍ഡിഎഫും യുഡിഎഫും പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. കണക്ക് നിരത്തി പടവെട്ടാനില്ലെന്നും തൃശൂരില്‍ ഡിസിസി ഓഫീസിന് മുന്നിലെ ടാങ്കിലെ ചെളിക്കുണ്ടില്‍ നിന്നാണ് താമര വിരിഞ്ഞതെന്നും പി ബാലചന്ദ്രന്‍ എംഎല്‍എ നിയമ സഭയില്‍ പറഞ്ഞു.
കൂറിലോസിനെതിരായ വിമര്‍ശനത്തിലും പി ബാലചന്ദ്രന്‍ എംഎല്‍എ പ്രതികരിച്ചു. പുരോഹിതന്‍മാരുടെ പരിലാളന ഏറ്റുവളര്‍ന്ന മുന്നണിയല്ല ഇടതുമുന്നണി. സമുദായ രാവണ കോട്ടകളിലെ വര്‍ഗീയവാദികളെ എന്നും എതിര്‍ത്തിട്ടുള്ള പ്രസ്ഥാനമാണ് ഇടതുപക്ഷം. അതുകൊണ്ടുതന്നെ നേതാക്കള്‍ക്ക് വര്‍ഗീയതയെ താലോലിക്കുന്നവരെ വിമര്‍ശിക്കേണ്ടിവരും. അതിനെ മത പൗരോഹിത്യ വിമര്‍ശനമായി പരിഗണിക്കേണ്ടതില്ല. ഇത്തരം പാളിച്ചകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് തന്നെയാണ് ഇടതുപക്ഷം മുന്നോട്ടു വന്നിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം കെ.മുരളീധരൻ നാളെ ഡൽഹിക്ക് പോകും. ഉയർന്ന പാർട്ടി നേതാക്കളുമായി മുരളീധരരൻ ചർച്ച നടത്തും. രണ്ട് ദിവസത്തെ പര്യടനത്തിൽ ചില സുപ്രധാന രാഷ്ട്രീയ തീരുമാനങ്ങൾ രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

Advertisement