ആളുകളെ ജാതിയും മതവും നോക്കാതെ വോട്ട് ചെയ്യാൻ പഠിപ്പിച്ചത് സിപിഎം , ഇന്ന് നടക്കുന്ന സ്ഥാനാർത്ഥി നിർണയത്തിൽ പോലും ജാതി, ഞെട്ടിച്ച് ജി സുധാകരന്‍

Advertisement

മോദി ശക്തനായ ഭരണാധികാരി, കോണ്‍ഗ്രസിന്‍റെ അഴിമതിയില്ല, ആഞ്ഞടിച്ച് ജി സുധാകരന്‍

ആലപ്പുഴ. ആലപ്പുഴയിലെ തോൽവിയെപ്പറ്റിയും പാര്‍ട്ടി നിലപാടുകളെപ്പറ്റിയും ആഞ്ഞടിച്ച് സിപിഎം നേതാവ് ജി സുധാകരന്‍. 24 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിപിഎം നേതൃത്വത്തെ ഞെട്ടിച്ച് സുധാകരന്‍റെ തുറന്നുപറച്ചില്‍

പാർട്ടി കോട്ടകളിൽ വലിയ വിള്ളൽ ഉണ്ടാെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി പിറവിയെടുത്ത സ്ഥലങ്ങളിൽ പോലും മൂന്നാം സ്ഥാനത്തേക്ക് പിന്തുണപ്പെട്ടു വെന്നും സുധാകരന്‍ആരോപിച്ചു.

കായംകുളത്തും പുന്നപ്രയിലും വോട്ട് ചോർന്നത് ചരിത്രത്തിൽ ആദ്യം. തന്റെ ബൂത്തിൽ പോലും ബിജെപി ഒന്നാം സ്ഥാനത്ത് എത്തി. ന്യൂനപക്ഷവും അടിസ്ഥാന വിഭാഗങ്ങളും പാർട്ടിക്ക് വോട്ട് ചെയ്തില്ല, മാറി വോട്ട് ചെയ്തു. അവിടുത്തെ രാഷ്ട്രീയം ജനങ്ങൾക്കു മടുത്തു കാണും. നേതൃത്വം കൊടുത്തവർ മറുപടി പറയണം : ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാൻ കഴിയില്ല സുധാകരന്‍ പറഞ്ഞു.

ആളുകളെ ജാതിയും മതവും നോക്കാതെ വോട്ട് ചെയ്യാൻ പഠിപ്പിച്ചത് സിപിഐഎം ആണ്. ഇന്ന് നടക്കുന്ന സ്ഥാനാർത്ഥി നിർണയത്തിൽ പോലും ജാതിയാണ്. ഇത് പാർട്ടി പരിശോധിക്കണം; തിരുത്തണം
കെ കെ ശൈലജയ്ക്കെതിരെയും ജി സുധാകരൻ നിലപാട് വ്യക്തമാക്കി. കെ കെ ശൈലജ കേരളത്തിൽ എവിടെ നിന്നാലും ജയിക്കും എന്ന് ആരാണ് പറഞ്ഞത്. അങ്ങനെ മാധ്യമങ്ങളാണ് പ്രചരിപ്പിക്കുന്നത്. അങ്ങനെയാണെന്ന് താൻ വിശ്വസിക്കുന്നില്ല. കെ കെ ശൈലജ ഇതിനു മുൻപും തോറ്റിട്ടുണ്ട്.

പിണറായി വിജയനെതിരെ പരോക്ഷ വിമർശവും സുധാകരന്‍ നടത്തി. ഭരണവിരുദ്ധ വികാരമുണ്ടോ എന്നറിയില്ല. ഭരണത്തെപ്പറ്റി ആളുകൾക്ക് വിമർശനമുണ്ട്. സിപിഐഎമ്മിനെയും സർക്കാരിനെയും അനുകൂലിക്കുന്നവർ പോലും വിമർശിക്കുന്നുണ്ട്. പിണറായി വിജയനെ മാത്രം എന്തിനാണ് പറയുന്നത്. ഒരാൾ വിചാരിച്ചാൽ എല്ലാവരെയും അടക്കി നിർത്താൻ കഴിയില്ല.

എന്തിന് പേടിച്ചു മിണ്ടാതിരിക്കണം. ജനാധിപത്യത്തിൽ എന്ത് പേടിയെന്നും ജി സുധാകരൻ. കാര്യം സാധിക്കാൻ ഉള്ളവരാണ് പേടിച്ചു പറയാത്തത്. പേടിച്ചു പറയാത്തവരാണ് കള്ളന്മാർ. കള്ളം പറയുന്ന രാഷ്ട്രീയക്കാരുടെ എണ്ണം കൂടി. തുറന്നുപറയുന്ന പ്രവർത്തകർ പാർട്ടിയിൽ ഉണ്ടാകണം. അത്തരം നേതാക്കൾ ഇല്ലാതായി. പുന്നപ്ര വയലാർ സ്മാരകം നിലനിൽക്കുന്ന എൽസി പോലും ഇല്ലാതായി. നല്ല പാർട്ടി പ്രവർത്തകരെ വാർത്ത് ഉണ്ടാക്കണം. ജനങ്ങളുടെ ഹൃദയത്തിലേക്ക് കടക്കാനാകണം.

താൻ സംഘടനാപരമായി പാർട്ടി മെമ്പർ മാത്രം. 64 വർഷമായി താൻ പാർട്ടി അംഗമാണ്.അമ്പലപ്പുഴയിലും കായംകുളത്തിലും താൻ പ്രസംഗിക്കാൻ പോയില്ല. അവിടെ തന്നെ ക്ഷണിച്ചിരുന്നില്ല. താൻ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോൾ ഉണ്ടായത് വലിയ വികസനം. ആ റോഡും പാലവും കണ്ടാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ട് ചെയ്തത്. ജനങ്ങൾ കാണുന്നത് അടിസ്ഥാന വികസനം. അന്ന് എല്ലാ വകുപ്പും മികച്ചത് ആയിരുന്നു. ആ സർക്കാരിന്റെ പേരിലാണ് പുതിയ പിണറായി സർക്കാർ വന്നത്.എന്നാൽ ഇന്ന് കഴിഞ്ഞ സർക്കാരിന്റെ നേട്ടങ്ങൾ ഒരാളും പറയുന്നില്ല. ഒരു എംഎൽഎ പോലും പറയുന്നില്ല. കഴിഞ്ഞതവണ എഎം ആരിഫ് ജയിച്ചത് ആ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണെന്നും സുധാകരന്‍ ആരോപിച്ചു.


കേരളത്തിൽ ബിജെപിക്ക് മുമ്പേ വേരുള്ളതാണ്. ഒരു കുറ്റിച്ചെടിയായി ബിജെപി ഇത്രയും നാൾ ഇവിടെ ഉണ്ടായിരുന്നു. കേരളത്തിലെ എല്ലാ പഞ്ചായത്തിലും ബിജെപിക്ക് വേരുണ്ട്. എന്നാൽ തഴച്ചു വളർന്ന വടവൃക്ഷമാകാനുള്ള കരുത്ത് ഇവിടെയില്ല
തൃശ്ശൂരിൽ നടന്നത് ത്രികോണ മത്സമാണ്. സുരേഷ് ഗോപിയുടെ വോട്ട് മാത്രമല്ല ബിജെപിയും വോട്ട് പിടിച്ചു. സുരേഷ് ഗോപിയെ ക്യാബിനറ്റ് മന്ത്രി ആക്കുമെന്ന് ആണ് എല്ലാരും വിചാരിച്ചതെന്നും സുധാകരന്‍പറഞ്ഞു. കേരളത്തിലെ ബിജെപിയുടെ നേട്ടം ഉദ്ദേശിച്ച പ്രാധാന്യം കേന്ദ്രം കൊടുക്കുന്നില്ല. പ്രത്യേക പദവിയുള്ള മന്ത്രിസ്ഥാനം പോലും കൊടുത്തില്ല. ഒരു സാധാരണ സഹമന്ത്രി സ്ഥാനമാണ് സുരേഷ് ഗോപിക്ക് കൊടുത്തത്. ഇലക്ഷൻ ജയിക്കാതെ വന്ന ജോർജ് കുര്യന് പോലും അത് കൊടുത്തു.സുരേഷ് ഗോപിയുടെ സ്റ്റൈൽ കോപ്രായമല്ല. അതുകൊണ്ടാണ് സുരേഷ് ഗോപി ജയിച്ചത് .ഇവിടെ കൽപ്പിച്ച പ്രാധാന്യം അവിടെ കൽപ്പിച്ചില്ല
രാഷ്ട്രീയത്തിൽ ഉദ്ദേശശുദ്ധി കുറഞ്ഞുവരുന്നു

നയിക്കാൻ പറ്റിയ നേതാക്കന്മാർ ഒരു പാർട്ടിയിലും ഇല്ലാതാകുന്നു. നേതാവ് ഉണ്ടെങ്കില്‍ ജനങ്ങൾ പിന്നാലെ വരും. ആയിരം കഴുതകളെ ഒരു സിംഹം നയിക്കുന്നതാണ്, ആയിരം സിംഹങ്ങളെ ഒരു കഴുത നയിക്കുന്നതിനേക്കാൾ നല്ലത്. ഏതു പാർട്ടിയിലും ലീഡർഷിപ്പ് ഒരു പ്രശ്നമാണ്

നരേന്ദ്രമോദി ശക്തനായ ഭരണാധികാരിയാണ്. അദ്ദേഹത്തിന് ഒപ്പം മികച്ച ക്യാബിനറ്റ് ടീം ഉണ്ടായിരുന്നു. വ്യക്തിപരമായി ഒരു കേന്ദ്രമന്ത്രിക്കെതിരെയും അഴിമതി ആരോപണം ഉയർന്നിരുന്നില്ല. കോൺഗ്രസിന്റെ കാലത്ത് ഉയർന്നത് വൻ അഴിമതി ആരോപണങ്ങൾ. 7 ലക്ഷം കോടിയുടെ അഴിമതി കോൺഗ്രസ് കാണിച്ചു. എന്തൊക്കെ തരം കുംഭകോണവും വൃത്തികേടും കോൺഗ്രസ് കാണിച്ചു.ഇവരുടെ ആശയം എന്താണെങ്കിലും അഴിമതി ആരോപണമില്ല. നിർമ്മല സീതാരാമൻ, നിതിൻ ഗട്കരി എന്നിവർ ഉദാഹരണം. കോൺഗ്രസ് ഭരണകാലത്തെ പോലെ അഴിമതി പൊട്ടിയൊഴുകുന്നില്ലെന്നത് ശ്രദ്ധിക്കണം. ഇന്ത്യ മുന്നണി വിജയം കണ്ടില്ല, കോൺഗ്രസ് ഇനിയും തിരുത്തണംമെന്നും സുധാകരന്‍ ഓര്‍മ്മിപ്പിച്ചു.

സുധാകരന്‍റെ തുറന്നുപറച്ചില്‍ അണികളില്‍ വലിയ ചര്‍ച്ചയായതോടെ സിപിഎം നേതൃത്വത്തിന് അസ്വസ്ഥതയായിട്ടുണ്ട്. ബിജെപിയെ പുകഴ്ത്തിയത് നേതാക്കളെ ഞെട്ടിച്ചിട്ടുണ്ട്. അഴിമതി ആരോപണമില്ലാത്ത പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റ് നേതാവിന്‍റെ നിലപാടുകള്‍ വരുംദിനങ്ങളില്‍ ഏറെ ചര്‍ച്ചയാവുമെന്ന് ഉറപ്പാണ്.