2024 ജൂൺ 12 ബുധൻ
BREAKING NEWS
👉മോശം കാലാവസ്ഥയെ തുടർന്ന് രാവിലെ 7.10 നു ള്ള മസ്ക്കറ്-കരിപ്പൂർ വിമാനം കൊച്ചിയിലക്ക് വഴി തിരിച്ചുവിട്ടു.
👉വൈപ്പിനിൽ വനിതാ ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഘത്തെ കുറിച്ച് സൂചന ലഭിച്ചുയെന്ന് പോലീസ്
👉ഷോളയൂർ പെൻസ്റ്റോക്കിന് സമീപം കാട്ടാന ലോറി ആക്രമിച്ചു. ഡ്രൈവർ ഇറങ്ങി ഓടി.
👉അട്ടപ്പാടിയിൽ അവശനിലയിൽ കണ്ടെത്തിയ പുളളിപ്പുലി ഉഷാറാകുന്നു. കൂട്ടിൽ നടക്കുന്നു.
👉 അഗളിയിൽ മാനിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മാനിന് ചികിത്സ നൽകുന്നു.
👉 കെ.മുരളീധരന് വേണ്ടി തലസ്ഥാനത്തും പോസ്റ്റർ. നയിക്കാൻ നായകൻ വരട്ടെയെന്ന് എന്ന് പോസ്റ്റർ .
👉തൃശൂരിലെ സുരേഷ് ഗോപിയുടെ ജയം പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
🌴കേരളീയം🌴
🙏 പത്തനംതിട്ട കൊടുമണ്ണില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. അശാസ്ത്രീയ റോഡ് നിര്‍മ്മാണമെന്ന് ആരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഏഴംകുളം – കൈപ്പട്ടൂര്‍ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോര്‍ജ്ജിന്റെ ഭര്‍ത്താവ് ജോര്‍ജ്ജ് ജോസഫ് ഇടപെട്ട് ഓവുചാലിന്റെ അലൈന്‍മെന്റില്‍ മാറ്റം വരുത്തുന്നുവെന്നാണ് കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റ് ആരോപിക്കുന്നത്.
🙏 പാലക്കാട് നിയോജക മണ്ഡലം എംഎല്‍എ സ്ഥാനം ഷാഫി പറമ്പില്‍ രാജിവച്ചു. പാര്‍ലമെന്റിലേക്ക് പോകുമ്പോള്‍ നിയമസഭയിലെ അനുഭവം കരുത്താകുമെന്ന് സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ ഓഫീസില്‍ നേരിട്ടെത്തി രാജി സമര്‍പ്പിച്ച ശേഷം ഷാഫി പറമ്പില്‍ പ്രതികരിച്ചു.
🙏 കെഎസ്ആര്‍ടിസി ബസുകളില്‍ ഡെസ്റ്റിനേഷന്‍ നമ്പറിംഗ് സിസ്റ്റം നടപ്പാക്കുമെന്ന് കെഎസ്ആര്‍ടിസി. ഭാഷാ തടസങ്ങള്‍ ഒഴിവാക്കുന്നതിനും സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ട സംവേദനക്ഷമത കുറയ്ക്കുന്നതിനുമായി അക്കങ്ങള്‍ ഉള്‍പ്പെടുത്തിയ സ്ഥലനാമ ബോര്‍ഡുകള്‍ തയ്യാറാക്കുകയാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
🙏 തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ രാജി ചോദിച്ചുവരേണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിങ്ങള്‍ ജയിച്ചതിലൊന്നും വേവലാതിയില്ലെന്നും വേവലാതിയുള്ളത് ബിജെപി എങ്ങനെ ഒരു മണ്ഡലത്തില്‍ ജയിച്ചു എന്നുള്ളതിലാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
🙏 സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം സംബന്ധിച്ച് എക്സൈസ് മന്ത്രി എംബി രാജേഷിന്റെ നേതൃത്വത്തില്‍ ചര്‍ച്ച തുടങ്ങി. ഇന്നലെ കള്ള് ഷാപ്പ് ലൈസന്‍സികളുമായും ട്രേഡ് യൂണിയന്‍ ഭാരവാഹികളുമായും മന്ത്രി ചര്‍ച്ച നടത്തി. ഇന്ന് സംസ്ഥാനത്തെ ബാറുടമകള്‍, ഡിസ്ലറി ഉടമകളുമായും മന്ത്രി ചര്‍ച്ച നടത്തുമെന്നാണ് വിവരം.
🙏 പാലാ നഗരസഭാ കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടത്തിനെ സിപിഎം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ നിലപാടുകളുടെ പേരിലാണ് പുറത്താക്കിയത്.
🙏 തൃശ്ശൂരിലെ തോല്‍വിയില്‍ മേയര്‍ എം.കെ. വര്‍ഗീസ് സിപിഎം ജില്ലാ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയ സംഭവത്തിലാണ് സിപിഐ അതൃപ്തി അറിയിച്ചത്.
🇳🇪 ദേശീയം 🇳🇪
🙏 ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാവായ മോഹന്‍ ചരണ്‍ മാജിയെ ഒഡീഷ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ഭുവനേശ്വറില്‍ ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി യോഗത്തില്‍ രാജ്നാഥ് സിംഗാണ് പ്രഖ്യാപനം നടത്തിയത്. മോഹന്‍ ചരണ്‍ മാജി നാല് തവണ എംപിയായിരുന്നു.
🙏 ദില്ലിയില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷം. 1,500 മെഗാവാട്ട് വൈദ്യുതി വിതരണം ചെയ്യുന്ന യുപിയിലെ മണ്ടോളയിലെ പവര്‍ ഗ്രിഡിന് തീപിടിച്ചതിനെത്തുടര്‍ന്നാണ് തലസ്ഥാന നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങിയതെന്ന് ദില്ലി വൈദ്യുതി മന്ത്രി അതിഷി പറഞ്ഞു. ഇന്നലെ ദില്ലിയില്‍ താപനില 42 ഡിഗ്രി കടന്നിരുന്നു.
🙏 മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ കുടുംബാധിപത്യമാണെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി. തലമുറകളുടെ സമരത്തിന്റേയും സേവനത്തിന്റേയും ത്യാഗത്തിന്റേയും പാരമ്പര്യത്തെ കുടുംബാധിപത്യമെന്ന് വിശേഷിപ്പിച്ചവര്‍ ഇപ്പോള്‍ അധികാരം ‘സര്‍ക്കാര്‍ കുടുംബ’ത്തിന് വിതരണം ചെയ്തുവെന്ന് രാഹുല്‍ പറഞ്ഞു.
🙏 തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളില്‍ പേരിനൊപ്പം ചേര്‍ത്ത ‘മോദി കാ പരിവാര്‍’ ടാഗ് നീക്കം ചെയ്യണമെന്ന് നരേന്ദ്ര മോദി. ബി.ജെ.പി. നേതാക്കളോടും പ്രവര്‍ത്തകരോടുമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
🙏 ലഫ്.ജനറല്‍ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേന മേധാവി. മുപ്പതിന് ഉപേന്ദ്ര ദ്വിവേദി സ്ഥാനമേല്‍ക്കും. നിലവിലെ മേധാവി ജനറല്‍ മനോജ് പാണ്ഡെയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കും.
🇦🇽 അന്തർദേശീയം 🇦🇴
🙏 അനധികൃതമായി തോക്ക് കൈവശം വെച്ച കേസില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ കുറ്റക്കാരന്‍. ഡെലവേറിലേ ഫെഡറല്‍ കോടതിയിലെ ജൂറിയാണ് മൂന്ന് ചാര്‍ജുകളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2018ല്‍ തോക്ക് വാങ്ങുന്ന സമയത്ത് തെറ്റായ വിവരങ്ങള്‍ നല്‍കി, ലഹരി ഉപയോഗം മറച്ചുവെച്ചു, ലഹരി പദാര്‍ത്ഥം ഉപയോഗിച്ചിരുന്ന സമയത്ത് തോക്ക് കൈവശം വെച്ചു എന്നിവയാണ് കുറ്റങ്ങള്‍. 25 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നത്.
⚽ കായികം 🏏
🙏 വിവാദ ഗോളിന്റെ ബലത്തില്‍ ഇന്ത്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഖത്തര്‍. ഇതോടെ ഇന്ത്യ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നിന്ന് പുറത്തായി.
🙏ഇന്ത്യ ഒരു ഗോളിന് മുന്നിട്ട് നില്‍ക്കുമ്പോള്‍ ഗോള്‍ലൈന്‍ കടന്ന് പുറത്തുപോയ പന്ത് തിരിച്ചെടുത്ത് ഖത്തറിന്റെ ഡിഫന്‍ഡര്‍ വലയിലാക്കിയ ഗോളാണ് ഇന്ത്യയുടെ ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിലേക്കുള്ള പ്രതീക്ഷകളെ തകിടം മറിച്ചത്.
🙏ചതിയിലൂടെ നേടിയ ആ ഗോള്‍ റഫറിയിങ്ങിലെ വലിയൊരു പിഴവിലൂടെ അനുവദിക്കപ്പെട്ടതോടെ ഇന്ത്യന്‍ താരങ്ങള്‍ മാനസികമായി തകര്‍ന്നു. 85-ാം മിനിറ്റില്‍ ഒരു ഗോള്‍കൂടി വഴങ്ങി ഇന്ത്യ ആ കൊടും ചതിക്കൊപ്പം തളര്‍ന്നുവീഴുകയായിരുന്നു.
🙏 ടി20 ലോകകപ്പ് മത്സരത്തില്‍ ദുര്‍ബലരായ കാനഡയെ ഏഴു വിക്കറ്റിന് തകര്‍ത്ത പാകിസ്താന് ലോകകപ്പിലെ ആദ്യ ജയം. ആദ്യം ബാറ്റ് ചെയ്ത കാനഡയെ 106 ന് 7 എന്ന എറിഞ്ഞൊതുക്കിയ പാകിസ്താന്‍ 17.3 ഓവറില്‍ മൂന്നു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി