കൊച്ചി. വൈപ്പിനിൽ വനിത ഓട്ടോ ഡ്രൈവറെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ . അക്രമത്തിന് ഇരയായ ഓട്ടോ ഡ്രൈവർ ജയയുടെ പിതൃ സഹോദരി പുത്രി പ്രിയങ്കയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രിയങ്കയുടെ ഭർത്താവ് സജീഷിന് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കി. ഇരുവരും ചേർന്നാണ് പ്രിയങ്കയ്ക്കെതിരെ കൊട്ടേഷൻ നൽകിയതെന്ന് പോലീസ് കണ്ടെത്തി. കുടുംബ പ്രശ്നങ്ങളാണ് കൊട്ടേഷൻ നൽകാൻ കാരണമെന്നാണ് പോലീസിന്റെ നിഗമനം.
വൈപ്പിനിൽ വനിത ഓട്ടോ ഡ്രൈവർ ജയ് അതിക്രൂരമായി ആക്രമിച്ച കേസിലാണ് ജയയുടെ പിതൃ സഹോദരി പ്രിയങ്കയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രിയങ്കയും രണ്ടാം ഭർത്താവ് സജീഷും ചേർന്നാണ് അക്രമത്തിനു വേണ്ടി കൊട്ടേഷൻ നൽകിയതെന്ന് പോലീസ് കണ്ടെത്തി. പ്രിയങ്കയുടെ ആദ്യ വിവാഹത്തിലെ കുട്ടികളെ സജീഷ് ഉപദ്രവിക്കുന്നത് പതിവായിരുന്നു.സജീഷിന്റെ ഉപദ്രവം പേടിച്ച് കുട്ടികൾ പതിവായി ജയയുടെ വീട്ടിലെത്തും. കുട്ടികളെ ഉപദ്രവിക്കുന്നതിൽ ജയ ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചതാണ് പ്രധാന വൈരാഗ്യത്തിൻ്റെ കാരണം. ഇതോടെയാണ് ജയ്ക്കെതിരെ കൊട്ടേഷൻ നൽകാൻ പ്രിയങ്കയും സജീഷും തീരുമാനിച്ചത്. ജയയെ ആക്രമിച്ച കൊട്ടേഷൻ സംഘത്തിലെ ആളുകളെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ അറസ്റ്റും വൈകാതെ രേഖപ്പെടുത്തുമെന്നാണ് സൂചന. കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റും ഇന്നുണ്ടാകും എന്നും പോലീസ് പറയുന്നു. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ കഴിയുന്ന ജയയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.