കുവൈറ്റിലെ ദുരന്തത്തിൽ മരിച്ചവരിൽ 12 മലയാളികൾ ;തിരുവല്ല സ്വദേശിയുടെ മരണം കൂടി സ്ഥിരികരിച്ചു , അടിയന്തിര മന്ത്രിസഭാ യോഗം ഇന്ന്

Advertisement

തിരുവനന്തപുരം: കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരില്‍ 12 പേർ മലയാളികൾ. പത്തനംതിട്ട തിരുവല്ല മേപ്രാൽ സ്വദേശി തോമസ് സി ഉമ്മനും മരിച്ചതായി സ്ഥിരികരിച്ചു.9 പേരെ ഇന്നലെ തന്നെ തിരിച്ചറിഞ്ഞിരുന്നു. ഉറങ്ങി കിടക്കുമ്പോൾ ഏഴ് നില കെട്ടിടത്തിൽ തീ പടർന്നതിനെ തുടർന്ന് 45 പേർ വിഷപ്പുക ശ്വസിച്ച് അപകടസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം.4 പേർ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.49 പേർ മരിച്ചതിൽ 40 പേരും ഇന്ത്യാക്കാരാണെന്നാണ് പുറത്ത് വരുന്ന പുതിയ വിവരം. തിരിച്ചറിയാനുള്ള മൃതദേഹങ്ങൾ ഡിഎൻഎ പരിശോധന നടത്തുമ്പോൾ മാത്രമേ മറ്റുള്ളവരുടെ വിവരങ്ങൾ ലഭ്യമാകയുള്ളൂ.

ഇതിനിടെ ദുരന്തത്തെ കുറിച്ച് ചർച്ച നടത്താൻ അടിയന്തിര മന്ത്രിസഭാ യോഗം ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരും.പരിക്കേറ്റവരുടെ ചികിത്സ ഉറപ്പാക്കാനും, മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുമുള്ള കാര്യങ്ങൾ ചർച്ചയാകും.പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ഏതെങ്കിലും ഒരു മന്ത്രിയോയാ അല്ലെങ്കിൽ ഉദ്യോഗസ്ഥ സംഘം ത്തേയോ അയക്കുന്ന കാര്യവും മന്ത്രി സഭാ യോഗം പരിഗണിക്കും.