ഇടുക്കി. സുപ്രീം കോടതി നിയോഗിച്ച മേൽനോട്ടസമിതി മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന തുടങ്ങി.
കേന്ദ്ര ജല കമ്മീഷൻ ചീഫ് എൻജിനീയർ രാകേഷ് കശ്യപ് അധ്യക്ഷനായ അഞ്ച് അംഗ സമതി ആണ് പരിശോധന നടത്തുന്നത്. എല്ലാ വർഷവും ഡാമിൽ പരിശോധന നടത്തണമെന്ന സുപ്രീം കോടതി നിർദേശ പ്രകാരമാണ് നടപടി. പ്രധാന ഡാം, ബേബി ഡാം, സ്പിൽ വേ, ഗാലറികൾ എന്നിവയ്‌ക്കൊപ്പം വള്ളക്കടവിൽ നിന്ന് അണക്കെട്ടിലേക്കുള്ള റോഡും പരിശോധിക്കും. പരിശോധനക്ക് ശേഷം സമിതി കുമളിയിൽ യോഗം ചേരും. അണക്കെട്ടിൽ വിദഗ്ദ പരിശോധന നടത്തണമെന്ന ആവശ്യം കേരളം യോഗത്തിൽ ഉന്നയിക്കും. മേൽനോട്ട സമിതി ബോട്ടിൽ കയറി അണക്കെട്ടിലേക്ക് പോകുന്ന ദൃശ്യങ്ങൾ പകർത്താൻ എത്തിയ മാധ്യമപ്രവർത്തകരെ പോലീസ് തടഞ്ഞു. മുല്ലപ്പെരിയാർ എസ് ഐ അനൂപ് സി നായരുടെ നേതൃത്വത്തിൽ ആണ് തടഞ്ഞത്.
Home News Breaking News സുപ്രീം കോടതി നിയോഗിച്ച മേൽനോട്ടസമിതി മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന തുടങ്ങി, മാധ്യമപ്രവർത്തകരെ പോലീസ് തടഞ്ഞു