കുവൈറ്റ് ദുരന്തം: മരിച്ചത്24മലയാളികൾ എന്ന് നോർക്ക

Advertisement

തിരുവനന്തപുരം: കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ 24 മലയാളികൾ മരിച്ചതായി നോർക്ക സി ഇ ഒ അറിയിച്ചു.19 പേരെ തിരിച്ചറിഞ്ഞു. ബാക്കിയുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. 7 പേർ ഗുരുതരാവസ്ഥയിൽ വിവിധ ആശുപത്രികളിലാണ്.സ്റ്റാൻറ്റേഡ് പ്രോട്ടോകോൾ പൂർത്തികരിച്ച ശേഷം എത്രയും വേഗം മൃതദേഹങ്ങൾ നാട്ടിലെത്തിക്കും .പരിക്കേറ്റവരേയും ചികിത്സയ്ക്കായി നാട്ടിലെത്തിക്കാൻ കഴിയുമോ എന്നും ആലോചിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എംബസിയിൽ നിന്ന് കൂടുതൽ
സ്ഥിരീകരണം ലഭിച്ച ശേഷം ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തും.

Advertisement