നടൻ ജോജു ജോർജിന് തമിഴ് സിനിമാ ഷൂട്ടിംഗിനിടെ പരുക്ക്

Advertisement

കൊച്ചി.നടൻ ജോജു ജോർജിന് തമിഴ് സിനിമാ ഷൂട്ടിംഗിനിടെ പരുക്ക്. കാല് പാദത്തിന്റെ എല്ലിന് പൊട്ടലേറ്റു. സിനിമ ചിത്രീകരണത്തിനിടെ ആണ് അപകടം. പരുക്കേറ്റതിനെ തുടർന്ന് ജോജു ജോർജ് തിരികെ കൊച്ചിയിലെത്തി

മണിരത്നം സംവിധാനം ചെയ്യുന്ന
തഗ് ലൈഫിന്റെ ചിത്രീകരണത്തിന് ഇടയായിരുന്നു അപകടം.
ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രി കരിക്കുന്നതിനിടെ വീണ് പരിക്കേൽക്കുകയായിരുന്നു.
വീഴ്ചയിൽ ജോജു ജോർജിന്റെ ഇടതു കാല് പാദത്തിന്റെ എല്ലിന് പൊട്ടലേറ്റു. പോണ്ടിച്ചേരിയിൽ ആയിരുന്നു സിനിമയുടെ ചിത്രീകരണം
നടൻ കമൽഹാസനും നസീറിനും ഒപ്പം . പറന്നിറങ്ങിയ ഹെലികോപ്റ്ററിൽ നിന്ന് ജോജു ചാടിയപ്പോഴാണ് അപകടമുണ്ടായത്.പരിക്കേറ്റത്തിനെ തുടർന്ന് ജോജു ജോർജ് കൊച്ചിയിലേക്ക് മടങ്ങി എത്തി. സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചു. കമൽഹാസനും മണിരത്നവും പതിറ്റാണ്ടുകൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തഗ് ലൈഫ്