തിരുവനന്തപുരം: കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ 25 മലയാളികൾ മരിച്ചതായി നോർക്ക സി ഇ ഒ അറിയിച്ചു.23 പേരെ തിരിച്ചറിഞ്ഞു. നെടുമങ്ങാട് കുര്യാത്തി സ്വദേശി അരുൺ ബാബുവിനെയാണ് ഒടുവിലായി തിരിച്ചറിഞ്ഞത്. 7 മാസം മുമ്പാണ് അരുൺ ഗൾഫിലെത്തിയത്.ഇനി തിരിച്ചറിയാനുള്ള 3 പേരിൽ 2 പേർ കൂടി മലയാളികളാകാൻ സാധ്യതയേറെയെന്നാണ് കുവൈറ്റിലെ നോർക്ക ഹെൽപ്പ് ഡെസ്ക്ക് പുറത്ത് വിടുന്ന പുതിയ വിവരം.9പേർ ഗുരുതരാവസ്ഥയിൽ വിവിധ ആശുപത്രികളിലാണ്.49 പേർ മരിച്ചതിൽ 46 പേരും ഇന്ത്യാക്കാരാണ്. മൃതദേഹങ്ങൾ എത്രയും വേഗം മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നു.പരിക്കേറ്റവരേയും ചികിത്സയ്ക്കായി നാട്ടിലെത്തിക്കാൻ കഴിയുമോ എന്നും ആലോചിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എംബസിയിൽ നിന്ന് കൂടുതൽ
സ്ഥിരീകരണം ലഭിച്ച ശേഷം ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തും.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപാ വീതം ധനസഹായം നൽക്കുമെന്ന് കമ്പിനി അധികൃതർ പറഞ്ഞു.
മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.