പ്രാദേശികവാദത്തിന് അപ്പുറം സംസ്ഥാന താത്പര്യമായിരിക്കണം എയിംസ് , സുരേഷ് ഗോപി

Advertisement

തൂശൂര്‍. കേന്ദ്ര സഹമന്ത്രിയായ ശേഷം ആദ്യമായി തൃശ്ശൂരിലെത്തിയ സുരേഷ് ഗോപിക്ക് ആവേശകരമായ സ്വീകരണം. കൽദായ സുറിയാനി സഭയുടെ തൃശ്ശൂരിലെ ആസ്ഥാനത്ത് എത്തി സഭയുടെ മുൻ അധ്യക്ഷൻ മാർ അപ്രം മെത്രാപ്പോലീത്തയെ സന്ദർശിച്ചു. പിറന്നാൾ ആശംസകൾ നേർന്നു. എയിംസ് കോഴിക്കോട് തന്നെ വേണമെന്ന ആവശ്യം തള്ളിയ സുരേഷ് ഗോപി അടിയന്തരമായി പദ്ധതി നടപ്പാക്കാൻ ഇടപെടുമെന്നും വ്യക്തമാക്കി.എം കെ രാഘവൻ എം പി ഉൾപ്പെടെ ആർക്ക് വേണമെങ്കിലും എയിംസ് ആവശ്യപ്പെടാം. എന്നാൽ പ്രാദേശികവാദത്തിന് അപ്പുറം സംസ്ഥാന താത്പര്യമായിരിക്കണം എയിംസ് എന്ന് സുരേഷ് ഗോപി പറഞ്ഞു. നൂറു ദിന കർമ്മപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നിരവധി വികസന പദ്ധതികളാണ് നടപ്പാക്കാനൊരുങ്ങുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.


കേന്ദ്ര സഹമന്ത്രിയായി ചുമതലയശേഷം കോഴിക്കോട് കണ്ണൂർ ജില്ലകളിലെ സന്ദർശനം പൂർത്തിയാക്കിയാണ് സുരേഷ് ഗോപി ട്രെയിൻ മാർഗ്ഗം തൃശ്ശൂരിലേക്ക് എത്തിയത്. റെയിൽവേ സ്റ്റേഷനിൽ കത്തുന്ന നേതാക്കളും പ്രവർത്തകരും സുരേഷ് ഗോപിയെ സ്വീകരിച്ചു. പിന്നാലെ കൽദായ സുറിയാനി സഭയുടെ തൃശ്ശൂരിലെ ആസ്ഥാനത്ത് എത്തി കേക്ക് മുറിച്ച് സഭയുടെ മുൻ അധ്യക്ഷൻ മാർ അപ്രം മെത്രാപ്പോലീത്തയുടെ പിറന്നാൾ ആഘോഷിച്ചു. തിരക്കുകൾക്കിടയിലും തന്നെ കാണാനെത്തിയത്തിൽ മെത്രാപ്പോലീത്ത മാധ്യമങ്ങളോട് സന്തോഷം പങ്കുവെച്ചു.

Advertisement