പ്രൊഫ. ജി പത്മറാവു സ്മാരക ദേശീയ പുരസ്കാരം സമർപ്പിച്ചു

Advertisement

തിരുവനന്തപുരം .കാര്യവട്ടം ക്യാംപസില്‍ പ്രൊഫ. ജി. പത്മറാവു സ്മാരക ദേശീയ പുരസ്കാര സമർപ്പണച്ചടങ്ങ് കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ. ജി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ‘ആധുനികതയുടെ പതനം’ എന്ന വിഷയത്തിൽ പ്രൊഫ. പി. സോമൻ പ്രഭാഷണം നടത്തി. സെനറ്റ് അംഗം ഡോ. എസ്. നസീബ് അനുസ്മരണ പ്രസംഗം നടത്തി. പുരസ്കാരജേതാവ് ലിൻസ് രാജുവിന് പുരസ്കാരത്തുകയായ 10000 രൂപയും പ്രശസ്തിപത്രവും ഫലകവും സമ്മാനിച്ചു.

ഡോ. പത്മറാവുവിന്‍റെ ഭാര്യ ഡോ. എ. ഷീലാ കുമാരി മറുപടി പറഞ്ഞു.മലയാളവിഭാഗം മേധാവി ഡോ. സീമാ ജെറോം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. ഷീബ. എം. കുര്യൻ സ്വാഗതവും ഗവേഷക ഫോറം സെക്രട്ടറി എ. വിജയകുമാർ നന്ദിയും പറഞ്ഞു. ലിൻസ് രാജുവിന് എത്താൻ കഴിയാതിരുന്നതിനാൽ പിതാവ് രാജു സെബാസ്റ്റ്യനാണ് ഏറ്റുവാങ്ങിയത്.