2024 ജൂൺ 15 ശനി
BREAKING NEWS
👉തൃശൂർ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്.
👉കുന്നംകുളം, വേലൂർ, മുണ്ടൂർ ഭാഗങ്ങളിൽ വലിയ ശബദത്തോടെയാണ് മൂന്ന് മുതൽ നാല് വരെ സെക്കൻ്റ് സമയം നീണ്ടു നിൽക്കുന്ന പ്രകമ്പനമാണ് അനുഭവപ്പെട്ടത്.

👉രാവിലെ 8.15നായിരുന്നു സംഭവം. ജില്ലാ ഭരണകുടം അന്വേഷണം തുടങ്ങി.
👉അട്ടപ്പാടി പുതൂരിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി;എട്ട് ആടുകളെ കടിച്ചു കൊന്നു.
👉സിൽവർ ലൈൻ കേരളത്തിനാവശ്യമില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

👉കരുണാകരൻ്റെ സ്മൃതി മണ്ഡപം സന്ദർശിച്ചതിൽ രാഷ്ട്രീയമില്ലന്ന് സുരേഷ് ഗോപി
👉പാലക്കാട് പിടികൂടിയ പുലിയെ വിദഗ്ധ ചികിത്സയ്ക്കായി ധോണിയിലെത്തിച്ചു.

🌴കേരളീയം🌴
🙏ലോക കേരളസഭ നാലാം സമ്മളനം ഇന്ന് സമാപിക്കും. മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തും.
സ്പീക്കർ എ എൻ ഷംസീർ സമാപന പ്രസംഗം നടത്തും
🙏മഞ്ഞുമ്മൽ ബോയ്‌സ് കേസ്: സൗബിൻ ഷാഹിറിനെ ഇ ഡി ചോദ്യം ചെയ്തു

🙏കുവൈത്ത് തീപിടിത്തം: ചികിത്സയിൽ കഴിയുന്ന 14 മലയാളികളും അപകടനില തരണം ചെയ്തു
🙏ഇടുക്കി സുവർണഗിരിയിൽ ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസിയായ മധ്യവയസ്‌കൻ വെട്ടിക്കൊന്നു. കക്കാട്ടുകട കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസിസാണ്(35) കൊല്ലപ്പെട്ടത്. പ്രതി സുവർണഗിരി വെൺമാന്തറ ബാബുവിനെ(58) പോലീസ് പിടികൂടി

🇦🇺 അന്തർ ദേശീയം 🇦🇽
🙏ഇറ്റലിയിൽ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും കൂടിക്കാഴ്ച നടത്തി.
🙏 ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം മുമ്പെങ്ങുമില്ലാത്ത വിധം വഷളായി സാഹചര്യത്തിലാണ് ഇരുപ്രധാനമന്ത്രിമാരും കൂടിക്കാഴ്ച നടത്തിയത്.

🙏യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും മോദി കൂടിക്കാഴ്ച നടത്തി. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായും നയതന്ത്ര തല ചർച്ച നടത്തി. ജി 7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയുമായും മോദി കൂടിക്കാഴ്ച നടത്തി. മാർപാപ്പയെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു.
🏏 കായികം 🏏
🙏യൂറോ കപ്പിൽ ഇന്നു രാത്രി സ്പെയിൻ ക്രൊയേഷ്യ മത്സരം 9.30 ന്

🙏അയർലണ്ടിനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചതിനാൽ യു എസ് എ ടി20 ലോകകപ്പിൻ്റെ സൂപ്പർ എട്ടിൽ കടന്നു.ഇതോടെ പാകിസ്ഥാൻ പുറത്തായി