ന്യൂഡെല്‍ഹി. ഏതു മണ്ഡലം നിലനിർത്തണമെന്നതിൽ രാഹുൽഗാന്ധിയുടെ തീരുമാനം ഉടൻ ഉണ്ടാകും.ദേശീയ രാഷ്ട്രീയ സാഹചര്യവും,പാർട്ടിയിലെ പൊതു വികാരവും കണക്കിലെടുത്ത് രാഹുൽ വയനാട് ഉപേക്ഷിച്ച് റായ്ബറേലി നിലനിർത്താനാണ് സാധ്യത.രാഹുലിന്റെ ഒഴിവിൽ പ്രിയങ്ക മത്സരിക്കണമെന്ന് ആവശ്യവും ശക്തമാണ്
പാർട്ടിയുടെ തിരിച്ചുവരവിനും സഖ്യത്തിന്റെ മുന്നേറ്റത്തിനും രാഹുൽ റായ്ബറേലി നിലനിർത്തണമെന്നാണ് നേതാക്കളുടെ ആവശ്യം.ബിജെപിയോട് പോരാടാന്‍ വടക്കേ ഇന്ത്യയില്‍ തന്നെ രാഹുൽ തുടരണമെന്ന ആവശ്യമാണ് പാര്‍ട്ടിയില്‍ ശക്തമായി ഉയരുന്നത്. യുഡിഎഫിന്റെ ഉറച്ച മണ്ഡലമായ വയനാട് നിലനിർത്തുന്നതിന് കൊണ്ട് പാര്‍ട്ടിക്ക് വലിയ ഗുണവുമില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.അന്തിമ തീരുമാനം രാഹുലിന് വിട്ടിരിക്കുകയാണ്.17 നകം രാഹുൽ നിലപാട് പ്രഖ്യാപിക്കും എന്നാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്.പ്രതിസന്ധിഘട്ടത്തിൽ ഒപ്പം നിന്നും മണ്ഡലമായ വയനാട്ടിനോട് രാഹുലിന് വൈകാരികമായ അടുപ്പമുണ്ട്.
രാഹുൽ ഗാന്ധി ഒഴിയുന്ന മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയുടെ പേരാണ് സജീവ പരിഗണനയിൽ.അതേസമയം,രാഹുൽ വയനാടാണ് ഒഴിയുന്നതെങ്കിൽ ഉപതെരഞ്ഞെടുപ്പിൽ , കേരളത്തിലെ നേതാക്കളെ തന്നെ മത്സരിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുമുണ്ട്.മത്സരിക്കാനില്ലെന്ന മുന്‍ നിലപാടില്‍ നിന്ന് പ്രിയങ്ക പിന്നോട്ട് പോയിട്ടില്ലെന്നാണ് പ്രിയങ്കയുടെ അടുത്ത് വൃത്തങ്ങൾ നൽകുന്ന വിവരം.പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പം ഒഴിവാക്കാൻ ഉടൻ തീരുമാനമുണ്ടാക്കും