ഹരിപ്പാട്. സിപിഎം നേതാക്കൾ പരിപാടിക്കെത്താൻ വൈകിയതിനെത്തുടർന്ന് വേദി വിട്ടു മുൻ മന്ത്രി ജീ.സുധാകരൻ. ഹരിപ്പാട് സിബിസി വാര്യർ ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ നിന്നാണ് ക്ഷുഭി തനായി മുതിർന്ന നേതാവിന്റെ ഇറങ്ങിപ്പോക്ക്. 10 മണിക്ക് തുടങ്ങേണ്ട പരിപാടിയിൽ അരമണിക്കൂർ കഴിഞ്ഞിട്ടും ഒരു നേതാവും എത്താത്തതിനെ തുടർന്നാണ് സുധാകരൻ മടങ്ങിയത്. മറ്റൊരു പരിപാടിയിൽ പങ്കിടുക്കേണ്ടത് കൊണ്ടാണ് മടങ്ങിയതെന്ന് ജി സുധാകരൻ. മന്ത്രി സജി ചെറിയാൻ പരിപാടിക്ക് എത്തിയില്ല…
സിബിസി വാര്യർ ഫൗണ്ടേഷൻ ഹരിപ്പാട് എസ്&എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പുരസ്കാര വിതരണത്തിനായിരുന്നു ജി സുധാകരനെ ക്ഷണിച്ചത്. പരിപാടി തുടങ്ങേണ്ടത് നോട്ടീസിൽ അച്ചടിച്ചത് 10 മണിക്ക് എന്ന്. പതിവുപോലെ കൃത്യസമയത്ത് ജി സുധാകരൻ എത്തി. എന്നാൽ ഉദ്ഘാടകയായ കേന്ദ്രകമ്മിറ്റിയംഗം സി എസ് സുജാതയൊ നോട്ടീസിൽ പേരുള്ള മന്ത്രി സജി ചെറിയാൻ, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും സിബി ചന്ദ്രബാബു ജില്ലാ സെക്രട്ടറി ആര്‍ നാസർ, എന്നിവർ അരമണിക്കൂർ കഴിഞ്ഞും എത്തിയില്ല. അരമണിക്കൂറോളം വേദിയിൽ ഒറ്റയ്ക്ക് ചെലവിട്ട ജി സുധാകരൻ, പിന്നീട് ഭിതനായി മടങ്ങി. സംഘാടകരോട് മറ്റൊരു പരിപാടിയിൽ കൃത്യസമയത്ത് എത്തിച്ചേരണമെന്നായിരുന്നു വിശദീകരണം.
പത്തരയോടെ ജി സുധാകരൻ ഇറങ്ങിപ്പോയി പിന്നീട് പത്തേ മുക്കാലോടെ ഉദ്ഘാടക സിഎസ് സുജാത വേദിയിൽ എത്തി. പിന്നാലെ നേതാക്കളായ സിബി ചന്ദ്രബാബുവും ആർ നാസറും, സത്യപാലനുമെത്തി. 11 മണിയോടെ ചടങ്ങ് ആരംഭിച്ചു. തിരക്കുകൾ മൂലം മന്ത്രി സജി ചെറിയാൻ ചടങ്ങിനു എത്തിയില്ല.