കെ കരുണാകരൻ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ നടത്തിയ വികസനം പിന്നീട് ആരും നടത്തിയിട്ടില്ല, സുരേഷ് ഗോപി

Advertisement

തൃശൂര്‍.വികസനത്തിൽ കൊമ്പുകോർത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ. കെ കരുണാകരൻ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ നടത്തിയ വികസനം പിന്നീട് ആരും നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി. എന്നാൽ താൻ എന്തു ചെയ്തു വെന്ന് ജനങ്ങൾക്ക് അറിയാമെന്ന് വിമുരളീധരൻ തിരിച്ചടിച്ചു. തൃശ്ശൂരിൽ കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി സുരേഷ് ഗോപി ലൂർദ് പള്ളിയിൽ മാതാവിന് സ്വർണ്ണക്കൊന്ത സമർപ്പിച്ചു

തൃശ്ശൂർ പൂങ്കുന്നത്തെ മുരളി മന്ദിരത്തിലെത്തി കെ കരുണാകരന്റെയും ഭാര്യയുടെയും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി മടങ്ങുകയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

കെ. കരുണാകരൻ കോൺഗ്രസിന്റെ പിതാവെന്നും ഇന്ദിരാഗാന്ധി ആധുനിക ഇന്ത്യയുടെ മാതാവെന്നും സുരേഷ്ഗോപി പ്രതികരിച്ചു.പിന്നാലെ സുരേഷ് ഗോപിക്ക് മറുപടിയുമായി മുൻ കേന്ദ്രമന്ത്രി വി മുരളിധരൻ രംഗത്തെത്തി.

ഇന്ദിരാഗാന്ധിയെ പ്രശംസിച്ചുള്ള സുരേഷ് ഗോപിയുടെ പരാമർശത്തോട് വി മുരളീധരൻ പ്രതികരിച്ചില്ല. വിജയത്തിനുശേഷം തൃശ്ശൂർ ലൂർദ് പള്ളിയിലെത്തിയ സുരേഷ് ഗോപി മാതാവിന് സ്വർണ്ണക്കൊന്ത സമർപ്പിച്ചു

Advertisement