നാലുവർഷ ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദ ക്ലാസ്സുകൾക്ക് സജ്ജമായി കാര്യവട്ടം ക്യാമ്പസ്

Advertisement

തിരുവനന്തപുരം. നാലുവർഷ ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദ ക്ലാസ്സുകൾക്ക് സജ്ജമായി കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസ്. രാജ്യാന്തര നിലവാരത്തിലുള്ള നാലുവർഷ കോഴ്‌സുകളിലേക്ക് ഉള്ള ആദ്യഘട്ട പ്രവേശനം ചൊവ്വാഴ്ച നടക്കും. ന്യൂജൻ വിഷയങ്ങളും ഉൾപ്പെടുന്നതാണ് പുതിയ കോഴ്സുകൾ

16 മേജർ വിഷയങ്ങളാണ് കാര്യവട്ടം ക്യാമ്പസ്സിലെ നാലുവർഷ ബിരുദ പ്രോഗ്രാമുകളിൽ ഉള്ളത്. 7 സയൻസ് വിഷയങ്ങളും 9 ആർട്സ് ആൻഡ് ഹ്യൂമാനിറ്റീസ് വിഷയങ്ങളും. 51 മൈനർ വിഷയങ്ങളും കോഴ്സിന്റെ ഭാഗമായുണ്ട്. മേജർ കോഴ്‌സുകൾക്ക് ഒപ്പം വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള മൈനർ വിഷയം കൂടി തെരഞ്ഞെടുത്ത് പഠിക്കാം. അതിനൂതനമായ വിഷയങ്ങളാണ് മൈനർ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

വിദ്യാർത്ഥികൾക്ക് ലളിതമായി പഠിക്കാനും, ഗവേഷണങ്ങൾക്ക് പ്രാപ്തരാക്കുന്നത്തിനും പര്യാപ്തമായ സിലബസുകളാണ് ഓരോ കോഴ്‌സുകൾക്കും ഉള്ളത്. ലോകോത്തര നിലവാരത്തിലുള്ള ലബോറട്ടറി സൗകര്യങ്ങളും ക്യാമ്പസ്സിൽ സജ്ജമാക്കിയിട്ടുണ്ട്.