രാത്രികാല വാഹന പരിശോധനയ്ക്കിടെ പോലീസുദ്യോഗസ്ഥനെ വാഹനം ഇടിച്ചു

Advertisement

തൃത്താല. രാത്രികാല വാഹന പരിശോധനയ്ക്കിടെ പോലീസുദ്യോഗസ്ഥനെ വാഹനം ഇടിച്ചു.ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിന്റെ ഉടമസ്ഥതയിലുള്ള പോളോ വോക്സ് വാഗൺ കാർ ആണ് പോലീസുകാരനെ ഇടിച്ചിട്ടത്.അപകടത്തിൽ പരിക്കേറ്റ തൃത്താല പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ശശികുമാറിനെ പരിക്കുകളോടെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എസ് ഐ ശശികുമാറിന്റെ ദേഹത്തിലൂടെ കാർ പൂർണ്ണമായി കയറിയിറങ്ങി.ശനിയാഴ്ച്ച രാത്രി പത്ത് മണിയോടെ തൃത്താല വെള്ളിയാങ്കല്ല് മംഗലം ഭാഗത്തായിരുന്നു സംഭവം.വെള്ളിയാങ്കല്ല് പുഴയുടെ സമീപത്ത് ആളൊഴിഞ്ഞ ഭാഗത്ത് കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ടതോടെയാണ് പോലീസ് ആ ഭാഗത്തേക്ക് പരിശോധനക്ക് എത്തിയത്.പോലീസിനെ കണ്ടതോടെ കാറിന് പുറത്തുണ്ടായിരുന്ന യുവാക്കൾ കാറിൽ കയറി വാഹനം മുന്നോട്ടെടുത്തു.

ഇടിച്ചിട്ട ഉടനെ കടന്നുകളഞ്ഞ വാഹനത്തിന്റെ നമ്പർ നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തി പരിശോധന നടത്തിയപ്പോളാണ് അഭിലാഷിന്റേതാണ് വാഹനം എന്ന് കണ്ടെത്തിയത്.അഭിലാഷിന്റെ മകൻ 19 കാരൻ അലൻ ആണ് വാഹനം ഓടിച്ചിരുന്നത്.പോലീസ് എത്തിയപ്പോളേക്കും വാഹനം വീട്ടിൽ പാർക്ക് ചെയ്ത് അലൻ കടന്നുകളഞ്ഞിട്ടുണ്ട്.അലന്റെ മൊബൈൽ നമ്പറും ഈ സമയം മുതൽ ഓഫ് ആണ്.

അലൻ വീട്ടിലേക്ക് എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ ഉണ്ടെങ്കിലും തുടർന്ന് സിസിടിവി കണക്ഷൻ വിച്ഛേദിച്ചിരിക്കുകയാണ്. വാഹന ഉടമയെ വിളിച്ച് വരുത്തി പോലീസ് വിവരങ്ങൾ ശേഖരിച്ചു.