തിരുവനന്തപുരം.തുമ്പയിലെ വ്യാജ പാസ്പോർട്ട് നിർമ്മാണം. നടന്നത് ഞെട്ടിക്കുന്ന ക്രമേക്കട്. വ്യാപകമായി വ്യാജപാസ്പോർട്ടുകൾ നിർമ്മിച്ചു. ക്രമക്കേടുകൾ അത്രയും പോലീസുകാരന്റെ ഒത്താശയോടെ. വ്യാജരേഖകൾ നിർമ്മിച്ചത് സിപിഒ അൻസിലിന്റെ അറിവോടെ. പൊലീസ് കുറ്റകൃത്യങ്ങള്‍ഡക്ക് തടയിടാന്‍ ഡിജിപി തലസ്ഥാനത്ത് യോഗം വിളിച്ചതിനു പിന്നാലെയാണ് ഈ വിവരം പുറത്തുവരുന്നത്.
സ്റ്റേഷനിൽ എത്തുന്ന അപേക്ഷകളിലും അൻസിൽ ഇടപെട്ടു. വെരിഫിക്കേഷൻ പരിശോധനകളില്ലാതെ നടത്തി. തുമ്പ സ്റ്റേഷനിലെ 20 അപേക്ഷകളിൽ 13 എണ്ണത്തിലും അൻസിലിന്റെ ഇടപെടൽ. വ്യാജ തിരിച്ചറിയൽ രേഖകൾ ഉൾപ്പടെ നിർമ്മിച്ചു. വ്യാജ ഐ.ഡി കാർഡുകൾ നിർമ്മിച്ചത് മണക്കാട് സ്വദേശി കമലേഷ്. വ്യാജ പാസ്‌പോർട്ടിനായി ആളുകളെ സംഘടിപ്പിച്ചത് വർക്കല സ്വദേശി സുനിൽകുമാർ. മണ്ണന്തല സ്വദേശി എഡ്വേർഡ് ക്രമക്കേടിന് സഹായിച്ചു. സുനിൽകുമാറിനെയും,എഡ്വേർഡിന്റെയുംഅറസ്റ്റ് രേഖപ്പെടുത്തി. വ്യാജ പാസ്പോർട്ട് വിവരം പുറത്തായത് റൗഡി ലിസ്റ്റിലെ പ്രതിയുടെ അപേക്ഷ വന്നതോടെ. ശ്രീകാര്യം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ട ആളുടെ അപേക്ഷ തുമ്പ സ്റ്റേഷനിൽ എത്തി. ഇതോടെയാണ് സംശയം തോന്നിയ പോലീസ് ഐ.ഡി കാർഡ് ഇലക്ഷൻ കമ്മീഷന് അയച്ചു. ഐ.ഡി വ്യാജമെന്ന് തെളിഞ്ഞതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. വ്യാജ പാസ്‌പോർട്ടിന് തുമ്പ സ്റ്റേഷൻ പരിധിയിൽ താളുകളിൽ അഡ്രസ് ഉണ്ടാക്കി
സിപിഒ അൻസിൽ ഒരു വർഷം പാസ്പോർട്ട് വിഭാഗത്തിൽ ജോലി ചെയ്ത കഴക്കൂട്ടം സ്റ്റേഷനിലും അന്വേഷണം. അൻസിലിന്റെ അറസ്റ്റ് ഉടൻ;മുഴുവൻ കേസുകളിലും പ്രതിയാകും