ഭാര്യാമാതാവിനെയും രണ്ടുവയസുള്ള കുഞ്ഞിനെയും തീവച്ച് രണ്ടു വീടുകളും കത്തിച്ച് കടന്ന അക്രമി പിടിയില്‍

Advertisement

ഇടുക്കി. പൈനാവ് 56 കോളനിയിൽ രണ്ട് വീടുകൾ തീ വെച്ച് നശിപ്പിച്ച പ്രതി പിടിയിൽ. നിരപ്പേൽ സന്തോഷാണ് കേരള തമിഴ്നാട് അതിർത്തിയായ ബോഡിമെട്ടിൽ നിന്ന് പിടിയിലായത്. ഭാര്യ മാതാവിനെയും രണ്ടു വയസ്സുകാരിയെയും പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയുമാണ് സന്തോഷ്.

കൊച്ചുമലയിൽ അന്നക്കുട്ടി, മകൻ പ്രിൻസ് എന്നിവരുടെ വീടുകൾക്കാണ് പ്രതി സന്തോഷ് തീവെച്ചത്. ഡീസൽ ഉപയോഗിച്ച് പന്തം കത്തിച്ച് എറിയുകയായിരുന്നു. വീടുകളിൽ നിന്ന് തീ ഉയരുന്നത് കണ്ട് അയൽവാസി പോലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചു.

സംഭവത്തിനുശേഷം പ്രതി സന്തോഷ് ബൈക്കിലാണ് കടന്നത്. ജൂൺ 5നാണ് അന്നക്കുട്ടിയെയും ചെറുമകൾ ലിയയേയും സന്തോഷ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഈ കേസിൽ പ്രതിയെ പിടികൂടാൻ വൈകിയതിനെതിരെ നാട്ടുകാരുടെ പ്രതിഷേധവും ശക്തമായിരുന്നു. പ്രതിയെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്ത ശേഷം കോടതിയിൽ ഹാജരാക്കും