രാഹുല്‍ വയനാട് വിടുന്നു പകരം പ്രിയങ്ക എത്തും

Advertisement

ന്യൂഡെല്‍ഹി. നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവില്‍ രാഹുല്‍ വയനാട് സീറ്റ് വിടുന്നു. റായ് ബറേലി നിലനിര്‍ത്താന്‍ ആണ് തീരുമാനം. വയനാട് പ്രിയങ്ക ഗാന്ധി മല്‍സരിക്കും. അല്‍പം മുമ്പ് മല്ലികാര്‍ജ്ജുന്‍ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

പ്രിയങ്കാഗാന്ധി പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലേക്കു കാലെടുത്തുവയ്ക്കുന്നത് കേരളത്തില്‍ നിന്നാണെന്ന പ്രത്യേകതയുമുണ്ട്.രണ്ടാം വിജയത്തിനുശേഷം വയനാട് സന്ദര്‍ശിച്ച രാഹുല്‍ റായ്ബറേലിയിലെ ജനങ്ങള്‍ക്കും വയനാട്ടിലെ ജനങ്ങള്‍ക്കും ആഹ്ലാദകരമായ തീരുമാനമുണ്ടാകും എന്ന ഉറപ്പു നല്‍കിയതിനാല്‍ ഇത് നേരത്തേ എടുത്ത തീരുമാനമാണെന്ന സൂചനയുണ്ട്. വയനാട് ആണ് പോരാടാനുള്ള കരുത്ത് നല്‍കിയതെന്നും അത് ജീവനുള്ള കാലം മറക്കില്ലെന്നും രാഹുല്‍ പറഞ്ഞു. കേരളത്തിലെ വയനാട് എന്ന മണ്ഡലത്തിന് ദേശീയ പ്രസക്തി നിലനിര്‍ത്തുന്ന രുമാനം കേരളത്തിലെ കോണ്‍ഗ്രസിന് തികച്ചും ആഹ്ലാദകരമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.