ഓടയില്‍നിന്ന്,ഉദ്യോഗസ്ഥ – രാഷ്ട്രീയ ചർച്ച ഇന്ന്

Advertisement

പത്തനംതിട്ട.മന്ത്രി വീണ ജോർജിന്റെ ഭർത്താവ് ഉൾപ്പെട്ട റോഡ് അലൈൻമെന്റ് വിവാദത്തിനിടെ പത്തനംതിട്ട ഏഴംകുളം – കൈപ്പട്ടൂർ റോഡിന്റെ നിർമാണം തടസ്സപെടാതിരിക്കാൻ ഉദ്യോഗസ്ഥ – രാഷ്ട്രീയ ചർച്ച ഇന്ന്. സ്ഥലം എംഎൽഎ കൂടിയായ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുൻകൈ എടുത്താണ് രാവിലെ 10 ന് അടൂരിൽ ചർച്ച നടത്തുക. മന്ത്രിയുടെ ഭർത്താവ് ജോർജ്ജ്‌ ജോസഫ് സ്വന്തം കെട്ടിടത്തിന്റെ മുൻഭാഗത്ത് ഓടയുടെ ഗതിമാറ്റിച്ചെന്ന് ആരോപിച്ച് സിപിഎം കൊടുമൺ പഞ്ചായത്ത്‌ പ്രസിഡന്റും കോൺഗ്രസും ജോലികൾ തടഞ്ഞിരിന്നു. ഇതോടെ റോഡ് നിർമാണമാകെ അനിശ്ചിതത്വത്തിൽ ആകുമെന്ന് കണ്ടാണ് അനുനയ ചർച്ച. അതിനിടെ കളക്ടറുടെ നിർദേശപ്രകാരം നാളെ പരാതി ഉയർന്ന കൊടുമൺ സ്റ്റേഡിയംഭാഗം എൽ. ആർ. തഹസീൽദാർ അളന്നു പരിശോധിക്കും.

Advertisement