വാർത്താനോട്ടം

Advertisement

2024 ജൂൺ 18 ചൊവ്വ

BREAKING NEWS

👉കായംകുളത്ത് സഹോദരൻ്റെ കുത്തേറ്റ യുവാവ് മരിച്ചു

👉 തിരഞ്ഞെടുപ്പ് തോൽ ചർച്ച ചെയ്യാൻ 3 ദിവസത്തെ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തുടങ്ങും

👉 മൂന്നാർ കൈയ്യേറ്റം സംബന്ധിച്ച ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും.

👉 മാത്യു കുഴൽനാടൻ്റെ റിവ്യൂ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

👉 നീറ്റ് വിവാദം ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആം ആദ്മി പാർട്ടി. ജന്തർമന്ദറിൽ ഇന്ന് ധർണ്ണ

👉 കളമശ്ശേരി മുനിസിപ്പൽ ഓഫീസിൽ 6 ജീവനക്കാർക്ക് കുടിഡങ്കിപ്പനി സ്ഥിരീകരിച്ചു.

👉 എം പി യായി തിരഞ്ഞെടുക്കപ്പെട്ട കെ.രാധാകൃഷ്ണൻ ഇന്ന് മന്ത്രി സ്ഥാനവും എം എൽ എ സ്ഥാനവും ഒഴിയും

👉 പ്രധാനമന്ത്രി ഇന്ന് വാരണാസിയിൽ, കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിക്കും.

🌴കേരളീയം🌴

🙏വയനാട് ലോകസഭാ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. രാഹുല്‍ ഗാന്ധി വയനാട്ടുകാരെ വിഡ്ഢികളാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ
സുരേന്ദ്രന്‍ പറഞ്ഞപ്പോള്‍ നാണമില്ലായ്മയെന്നായിരുന്നു മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ വിമര്‍ശനം.

🙏 വയനാട്ടില്‍ സിപിഐയും ഇടതുമുന്നണിയും മത്സരിക്കാതിരിക്കാനുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് സിപിഐ നേതാവും വയനാടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കൂടി ആയിരുന്ന ആനി രാജ.

🙏 മണല്‍ മാഫിയയുമായുള്ള ബന്ധത്തിന്റെ പേരില്‍ കണ്ണൂരില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. വളപട്ടണം സ്റ്റേഷനിലെ രണ്ട് എഎസ്ഐമാരെയും ഒരു സിവില്‍ പൊലീസ് ഓഫീസറെയും സ്ഥലം മാറ്റി.

🙏 തിരുവനന്തപുരത്ത് ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സറായ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു. സംഭവത്തില്‍ പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

🙏 മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എം.പിയും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു. എം.പിമാരുടെ സത്യപ്രതിജ്ഞ ഉള്‍പ്പെടെ കൊടിക്കുന്നില്‍ സുരേഷിന്റെ അധ്യക്ഷതയിലാകും നടക്കുക.

🇳🇪 ദേശീയം 🇳🇪

🙏കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി ലോകസഭാ മണ്ഡലം നിലനിര്‍ത്താന്‍ തീരുമാനിച്ചു. രണ്ട് ലോകസഭാ മണ്ഡലങ്ങളില്‍ വിജയിച്ചിരുന്ന രാഹുല്‍ഗാന്ധി ഒഴിയുന്ന വയനാട് മണ്ഡലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറിയും രാഹുല്‍ ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്ക ഗാന്ധി മത്സരിക്കും.

🙏 വയനാട്ടില്‍ മത്സരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും നല്ല ജനപ്രതിനിധിയായിരിക്കാന്‍ പരിശ്രമിക്കുമെന്നും പ്രിയങ്കാ ഗാന്ധി. രാഹുലിന്റെ അസാന്നിധ്യം ജനങ്ങള്‍ക്ക് തോന്നാതിരിക്കാന്‍ ശ്രമിക്കുമെന്ന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ കന്നിയങ്കത്തിനൊരുങ്ങുന്ന പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി

🙏 മണിപ്പൂരിലെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് നിര്‍ദ്ദേശിച്ചതിനു പിന്നാലെ സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ ചര്‍ച്ചയ്ക്ക് തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. അമിത് ഷാ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.

🙏 മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയെ പോക്സോ കേസില്‍ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തു. ഫെബ്രുവരി 2-ന് ബെംഗളുരുവിലെ ഡോളേഴ്സ് കോളനിയിലുള്ള വസതിയില്‍
അമ്മയോടൊപ്പം പരാതി നല്‍കാനെത്തിയ 17-കാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നതാണ് യെദിയൂരപ്പയ്ക്ക് എതിരെയുള്ള കേസ്.

🙏 ജമ്മു കശ്മീരിലെ റിയാസിയില്‍ നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണ ചുമതല എന്‍ഐഎ ക്ക് കൈമാറി. ഈ മാസം ഒന്‍പതിന് നടന്ന ഭീകരാക്രമണത്തില്‍ ഒന്‍പത് തീര്‍ത്ഥാടകര്‍ക്കാണ് ജീവന്‍ നഷ്ടമായത് റിയാസിയിലെ ശിവ കോരി ക്ഷേത്രത്തില്‍ നിന്നും കത്രയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ബസ്സാണ് ആക്രമിക്കപ്പെട്ടത്.

🙏 എയര്‍ ഇന്ത്യ ബെംഗളൂരു-സാന്‍ ഫ്രാന്‍സിസ്‌കോ വിമാനത്തില്‍ യാത്രക്കാരന് വിളമ്പിയ ഭക്ഷണത്തില്‍ ബ്ലേഡ്. വിമാനത്തില്‍ യാത്ര ചെയ്ത മാതുറസ് പോള്‍ എന്ന യാത്രക്കാരനാണ് ഭക്ഷണത്തില്‍ നിന്ന് ബ്ലേഡ് കിട്ടിയതായി എക്‌സില്‍ കുറിപ്പ് പങ്കുവച്ചത്. ബ്ലേഡിന്റെ ചിത്രമുള്‍പ്പടെ യാത്രക്കാരന്‍ പങ്കുവെക്കുകയും ചെയ്തു. ഉടന്‍ തന്നെ ഫ്ലൈറ്റ് ജീവനക്കാരെ വിവരം അറിയിച്ചപ്പോള്‍ മാപ്പ് പറയുകയും മറ്റൊരു വിഭവം നല്‍കിയെന്നും ഇദ്ദേഹം പറഞ്ഞു.

🙏 കര്‍ണാടകയില്‍ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധിക്കുന്നതിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണു മരിച്ചു. ശിവമൊഗ്ഗയിലെ ബിജെപി പ്രതിഷേധത്തിനിടെയാണ് സംഭവം. മുന്‍ എംഎല്‍സി എം ബി ഭാനുപ്രകാശ് ആണ് മരിച്ചത്.

🙏 തെലങ്കാന മേദക്കിലെ സംഘര്‍ഷത്തില്‍ എട്ട് പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതിനും അക്രമത്തിന് നേതൃത്വം നല്‍കിയതിനുമാണ് അറസ്റ്റ്. നേരത്തെ ബിജെപി ജില്ലാ അധ്യക്ഷന്‍ അടക്കം 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

🇦🇽 അന്തർദേശീയം 🇦🇴

🙏 യുഎഇയില്‍ ഞായറാഴ്ച രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനിലയായ 49.4 ഡിഗ്രി സെല്‍ഷ്യസ്. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് അല്‍ ഐനിലെ സ്വീഹാനിലാണ്.

🙏 യുദ്ധത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന ഇസ്രായേല്‍ യുദ്ധമന്ത്രിസഭയെ ബെഞ്ചമിന്‍ നെതന്യാഹു പിരിച്ചുവിട്ടു. ആറംഗ യുദ്ധ മന്ത്രിസഭയാണ് നെതന്യാഹു പിരിച്ച് വിട്ടത്. കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രീയ സുരക്ഷാ കാബിനറ്റ് യോഗത്തിലാണ് നെതന്യാഹു തീരുമാനം പ്രഖ്യാപിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

🏏 കായികം

🙏 ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് ഇഗോര്‍ സ്റ്റിമാച്ചിനെ പുറത്താക്കി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍. 2026 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ടീം മൂന്നാം റൗണ്ടില്‍ കടക്കാതെ പുറത്തായതിനു പിന്നാലെയാണ് തീരുമാനം.

🙏 ടി20 ക്രിക്കറ്റ് ലോകകപ്പില്‍ പാപുവ ന്യു ഗിനിയക്കെതിരെ ന്യൂസിലാണ്ടിന് 7 വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത പാപുവ ന്യൂ ഗിനിയ 78 റണ്‍സില്‍ എല്ലാവരും പുറത്തായി. 4 ഓവറില്‍ റണ്‍സൊന്നും വിട്ടു കൊടുക്കാതെ 3 വിക്കറ്റെടുത്ത് ചരിത്രനേട്ടം കുറിച്ച ന്യൂസിലാണ്ടിന്റെ ലോക്കി ഫെര്‍ഗൂസനാണ് പാപുവ ന്യൂ ഗിനിയയുടെ നടുവൊടിച്ചത്.

🙏 യൂറോ കപ്പ് ഫുട്ബോളില്‍ യുക്രൈനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി റൊമാനിയ. തുടക്കം മുതല്‍ തന്നെ ആക്രമിച്ച് കളിച്ച റൊമാനിയ റാങ്കിങ്ങില്‍ ഏറെ മുന്നിലുള്ള യുക്രൈനെതിരേ ആധികാരിക വിജയമാണ് നേടിയത്.

🙏 മറ്റൊരു മത്സരത്തില്‍ ലോക മൂന്നാം നമ്പറുകാരായ ബെല്‍ജിയത്തെ ഒരു ഗോളിന് കീഴടക്കി റാങ്കിങ്ങില്‍ 48-ാം സ്ഥാനത്തുള്ള സ്ലൊവാക്യ യൂറോ കപ്പ് തുടക്കം ഗംഭീരമാക്കി.

🙏തങ്ങളുടെ ആദ്യ മത്സരത്തില്‍ ഓസ്ട്രിയക്കെതിരേ സെല്‍ഫ് ഗോളില്‍ രക്ഷപ്പെട്ട് ലോകകപ്പ് റണ്ണറപ്പുകളായ ഫ്രാന്‍സ്. സൂപ്പര്‍ താരങ്ങള്‍ അണിനിരന്ന ഫ്രഞ്ച് നിരയ്‌ക്കെതിരേ മികച്ച കളി പുറത്തെടുത്ത ഓസ്ട്രിയ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടങ്ങുകയായിരുന്നു.