ആലപ്പുഴ.ഓടുന്ന കാറിൽ സിമ്മിംഗ് പൂൾ ഒരു യാത്ര ചെയ്തതടക്കം തുടർച്ചയായി നിയമലംഘനങ്ങൾ നടത്തിയിരുന്ന യൂട്യൂബ് സഞ്ജു ടെക്കി എന്ന സജു ടി എസിന്റെ
യൂട്യൂബ് വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്. യൂട്യൂബിൽ നിന്ന് ലക്ഷക്കണക്കിന് രൂപ സമ്പാദിച്ച
മോട്ടോർ വാഹന നിയമ ലംഘനങ്ങൾ അടങ്ങിയ 9തോളം വീഡിയോകളാണ് നീക്കം ചെയ്തത്.
ആലപ്പുഴ എൻഫോഴ്സ്മെന്റ് R രമണൻ ഇയാൾ നടത്തിയ മോട്ടോർ വാഹന നിയമലംഘനങ്ങളുടെ വിശദാംശങ്ങളും ഇത് വീഡിയോയാ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതിന്റെ വിവരങ്ങളും കാണിച്ചു യൂട്യുബിന് കത്ത് നൽകിയിരുന്നു. കാറിൽ സ്വിമ്മിംഗ് പൂൾ ഉണ്ടാക്കിയുള്ള കുളി, 160 കിലോമീറ്റർ അധികം വേഗത്തിൽ വാഹനം ഓടിച്ചതിന്റെ ദൃശ്യം പകർത്തിയത്, മൊബൈൽ ഫോൺ വീഡിയോ എടുത്തുകൊണ്ടുള്ള വാഹനം ഓടിക്കൽ തുടങ്ങിയ വീഡിയോകൾ ആണ് നീക്കം ചെയ്തത്. ഈ വീഡിയോകളിൽ നിന്നായി ഇയാൾ ലക്ഷക്കണക്കിന് രൂപയാണ് സമ്പാദിച്ചത്. ഇയാൾ നടത്തിയ മോട്ടോർ വാഹന നിയമ ലംഘനങ്ങളുടെ റിപ്പോർട്ടും കത്തിനൊപ്പം അയച്ചിരുന്നു. ഓടുന്ന കാറിൽ സിമ്മിംഗ് പൂൾ ഒരുക്കിയുള്ള യാത്രയിൽ എം
വിഡി നിയമനടപടി എടുത്തതിന് പിന്നാലെ എംവിഡിയേയും മാധ്യമങ്ങളെയും പരിഹസിച്ച് സജു ടി എസ് രംഗത്ത് എത്തിയിരുന്നു. തുടർന്ന് ഹൈക്കോടതി അടക്കം വിഷയത്തിൽ ഇടപെട്ടിരുന്നു. സജുവിനെതിരെ നടപടി കടുപ്പിച്ച ആലപ്പുഴ എൻഫോസ്മെന്റ് ആർടിഒ ആറ് രമണൻ കഴിഞ്ഞദിവസമാണ് ഇയാളുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കിയത്. നിലവിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ മോട്ടോർ വാഹന വകുപ്പ് നൽകിയ ശിക്ഷ പ്രകാരം സേവനം ചെയ്യുകയാണ് മറ്റു രണ്ടു സുഹൃത്തുക്കളും.