ഓടക്കേസ്, ചര്‍ച്ചയിലും തീരുമാനമില്ല

Advertisement

അടൂര്‍ . മന്ത്രി വീണാ ജോർജിന്റെ ഭർത്താവിന് വേണ്ടി ഓടയുടെ അലൈൻമെന്റ് മാറ്റിയെന്ന് ആരോപണമുയർന്ന പത്തനംതിട്ട ഏഴംകുളം – കൈപ്പട്ടൂർ റോഡിലെ തർക്കം ചർച്ചയിലും ധാരണയില്ല .അടൂർ എം എൽഎ ആയ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഇന്ന് ഉദ്യോഗസ്ഥരുമായും കൊടുമൺ പഞ്ചായത്ത് ഭരണസമിതിയും ആയും ചർച്ച നടത്തിയെങ്കിലും അലൈൻമെന്റ് മാറ്റാതെ വർക്ക് നടത്താൻ അനുവദിക്കില്ല എന്ന നിലപാടിൽ പഞ്ചായത്ത് ഉറച്ചു നിൽക്കുകയായിരുന്നു .ഇതേതുടർന്ന് ആ പ്രദേശത്തെ ഓടയുടെ നിർമ്മാണം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ചിറ്റയം ഗോപകുമാർ അറിയിച്ചു

മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിന്റെ കെട്ടിടത്തിനു മുൻപിൽ ഓടയുടെ അലൈൻമെന്റ് ശരിയല്ലെന്ന് ആരോപിച്ച് കോൺഗ്രസും പഞ്ചായത്ത് പ്രസിഡണ്ടും ഏഴംകുളം കൈപ്പട്ടൂർ റോഡിൻറെ ഓട നിർമ്മാണം തടഞ്ഞിരുന്നു -സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശ്രീധരൻ പ്രവർത്തി നേരിട്ടത്തി തടഞ്ഞതോടെ സിപിഐഎം ജില്ലാ നേതൃത്വവും പ്രതിസന്ധിയിലായി . ഇതോടെയാണ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും കേൾക്കാനായി യോഗം വിളിച്ചത് . അലൈൻമെന്റ് മുൻ നിശ്ചയിച്ചതാണെന്നും അതു മാറ്റാനാകില്ലെന്നും റോഡിൻറെ നിർമ്മാണ ചുമതലയുള്ള കെ ആർ എഫ് ബി അധികൃതർ അറിയിച്ചു . എന്നാൽ അലൈൻമെൻറ് മാറ്റാതെ ഓട നിർമ്മാണം നടത്താൻ കഴിയില്ലെന്ന് പഞ്ചായത്ത് പ്രസിഡണ്ടും നിലപാടെടുത്തു -ഇതോടെ ആ പ്രദേശത്തെ പ്രവർത്തികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചു

നാളെ മന്ത്രി പി എ മുഹമ്മദ് റിയാസിനെ നേരിൽകണ്ട് പ്രശ്നത്തെക്കുറിച്ച് ചർച്ച നടത്തുമെന്ന് ഗോപകുമാർ അറിയിച്ചിട്ടുണ്ട് .

Advertisement