പ്രിയങ്കയുടെ വരവ് പ്രതികരണങ്ങള്‍ ഇങ്ങനെ

Advertisement

കോഴിക്കോട്. പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിനെതിരെ ബിജെപിയും സിപിഐയും രംഗത്ത്.വയനാട് കുടുംബ സ്വത്താക്കാനുളള നീക്കമാണെന്ന് വി മുരളീധരൻ.സിപിഐ മത്സര രംഗത്ത് ഉണ്ടാകുമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.വനിതാ സ്ഥാനാർത്ഥിയെ നിർത്തിയ യുഡിഎഫ് തീരുമാനത്തെ സ്വാഗതം ചെയ്ത് ആനി രാജ

നെഹ്റു കുടുംബത്തിൽ നിന്ന് മറ്റൊരാൾ കൂടി തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയതോടെ പ്രിയങ്കയെ ലക്ഷ്യം വെച്ച് വിമർശനവും കടുപ്പികുയാണ്.രാഹുൽ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു എന്ന് വിമർശിച്ച വി മുരളീധരൻ,കുടുംബാധിപത്യത്തിനെതിരെയും രംഗത്ത് വന്നു

റോബര്‍ട്ട് വാധ്രയെ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കൂടി മത്സരിപ്പിക്കണമെന്നും കെ സുരേന്ദ്രന്റെ പരിഹാസം.ബിജെപി വിമർശനങ്ങൾക്ക് കെസി വേണുഗോപാൽ മറുപടി നൽകി.ബിജെപിയെ ചെറുക്കുയെന്ന ഇന്ത്യ സഖ്യത്തിന്റെ രാഷ്ട്രീയ ലക്ഷ്യം കോൺഗ്രസ് മനസ്സിലാക്കുന്നില്ലെന്ന് സിപിഐ

ഇടതുപക്ഷമാണോ വർഗീയ ഫാസിസമാണോ ശത്രുവെന്ന ചോദ്യത്തിന് പ്രിയങ്ക മറുപടി പറയണമെന്ന് ആനി രാജ ആവശ്യപ്പെടുന്നു.

കോൺഗ്രസിന് ഹിന്ദുക്കളിൽ വിശ്വാസമുണ്ടെങ്കിൽ മറ്റൊരു മണ്ഡലം തിരഞ്ഞെടുക്കുമായിരുന്നുവെന്ന് മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണ പ്രിയങ്കയുടെ വയനാട് സ്ഥാനാർത്ഥിത്വത്തിൽ വിമർശിച്ചു

Advertisement