വാർത്താനോട്ടം

Advertisement


2024 ജൂൺ 19 ബുധൻ

BREAKING NEWS

👉കായംകുളം ഗവ.ബോയിസ് ഹൈസ്കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

👉 മദ്യനയ വിവാദം നിയമസഭയിൽ ഉയർത്തി പ്രതിപക്ഷം ; ടൂറിസം വകുപ്പ് ഒരു ഇടപെ‌ടലും നടത്തിയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

👉പീഢനക്കേസ് പ്രതിയായ തിരുവല്ലയിലെ സി പി എം ലോക്കൽ കമ്മറ്റി അംഗം സി സി സജിമോനെ തിരിച്ചെടുത്തു.

🌴 കേരളീയം 🌴

🙏 പട്ടിക വിഭാഗക്കാര്‍ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളുടെ കോളനി, സങ്കേതം, ഊര് എന്നീ പേരുകള്‍ മാറ്റാന്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍ ഉത്തരവ്. പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന മന്ത്രിസ്ഥാനം രാജിവെച്ച കെ രാധാകൃഷ്ണന്‍, സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ഉത്തരവ് പുറത്തിറക്കിയത്.

🙏 തലശ്ശേരി എരഞ്ഞോളി സ്വദേശി വേലായുധന്‍ (86) ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു. വീടിനോട് ചേര്‍ന്ന് ആള്‍താമസമില്ലാത്ത സ്ഥലത്ത് തേങ്ങപെറുക്കാന്‍ പോയപ്പാള്‍ കിട്ടിയ വസ്തു തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വേലായുധനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

🙏 ജെഡിഎസ് എന്ന പേര് ഉപേക്ഷിച്ച് പുതിയ പാര്‍ട്ടി ഉണ്ടാക്കാന്‍ കേരള ഘടകം. ജെഡിഎസ് നേതാവ് കുമാരസ്വാമി കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാറില്‍ മന്ത്രിയായതോടെയാണ് തീരുമാനം. തിരുവനന്തപുരത്ത് ചേര്‍ന്ന നേതൃയോഗമാണ് പുതിയ പാര്‍ട്ടിക്കും കൊടിക്കും ചിഹ്നത്തിനും രൂപം നല്‍കാന്‍ ധാരണയായത്.

🙏 തിരുവനന്തപുരത്ത് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്തിനെതിരെ പോക്സോ കേസെടുത്തു. നെടുമങ്ങാട് സ്വദേശി ബിനോയ് (21) യെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തു.

🙏 കണ്ണൂരില്‍ ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരിയായ യുവതി മരിച്ചു. തിരുവട്ടൂര്‍ സ്വദേശി അസ്ല ആണ് മരിച്ചത്. കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിര്‍ദിശയില്‍ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു

🙏 കൊട്ടാരക്കര – ദിണ്ഡുക്കല്‍ ദേശീയപാതയിലൂടെ അപകടകരമായി ഓടിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി.

🙏 സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ജൂണ്‍ 21ന് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയെന്ന മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഈ ജില്ലകളില്‍ നല്‍കിയിട്ടുള്ളത്.

🙏 സംസ്ഥാനത്തെ പാക്കറ്റ് പൊറോട്ടയുടെ നികുതി കുറയില്ല. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. പൊറോട്ടയുടെ നികുതി 18 ശതമാനത്തില്‍ നിന്നും 5 ശതമാനമാക്കി കുറച്ച ഉത്തരവാണ് കോടതി സ്റ്റേ ചെയ്തത്.

🙏 കോഴിക്കോട് താമരശ്ശേരി ചുങ്കത്തെ ബാറിലെ ജീവനക്കാരനായ ബിജുവിന് കുത്തേറ്റു. കഴുത്തിനു കുത്തേറ്റ ബിജുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🙏 മുസ്ലിം ലീഗിന്റെ ഹാരിസ് ബീരാന്‍, പിപി സുനീര്‍, ജോസ് കെ മാണി എന്നിവര്‍ രാജ്യസഭ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. കൂടുതല്‍ പേര്‍ പത്രിക നല്‍കാത്തതിനാല്‍ വോട്ടെടുപ്പ് ഇല്ലാതെയാണ് ഇവര്‍ തെരെഞ്ഞെടുക്കപ്പെട്ടത്.

🙏 കെ.എസ്.ആര്‍.ടി.സി’ ബസ് ഇടിച്ചുകയറി തകര്‍ന്ന തൃശൂരിലെ ശക്തന്‍ തമ്പുരാന്റ പ്രതിമ രണ്ടു മാസത്തിനകം പുനഃസ്ഥാപിക്കുമെന്ന് മന്ത്രി കെ. രാജന്‍.

🇳🇪 ദേശീയം 🇳🇪

🙏 നീറ്റ് പരീക്ഷയില്‍ നടന്ന ക്രമക്കേടില്‍ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി. പരീക്ഷയില്‍ നേരിയ അശ്രദ്ധയുണ്ടായാല്‍ പോലും ഏറെ ഗൗരവത്തോടെ കാണണമെന്നും വീഴ്ചയുണ്ടായാല്‍ അത് സമയബന്ധിതമായി പരിഹരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

🙏 പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിന് മുംബൈ വസായിയില്‍ യുവാവ് പെണ്‍കുട്ടിയെ അടിച്ചുകൊന്നു. 20 വയസുകാരി ആരതി യാദവാണ് മരിച്ചത് പ്രതി രോഹിത് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

🙏 തെലങ്കാനയില്‍ വിദ്യാര്‍ത്ഥികളെ നഴ്സിംഗ് കോളേജ് അധികൃതര്‍ പൂട്ടിയിട്ടതായി പരാതി. തെലങ്കാനയിലെ സിദ്ദിപേട്ടില്‍ ഉള്ള ആര്‍വി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് മാനേജ്മെന്റിന്റെ പ്രതികാര നടപടി.

🙏 പന്ത്രണ്ട് കോടി രൂപ മുടക്കി ബീഹാറിലെ അരായിയില്‍ ബക്ര നദിക്കു കുറുകെ നിര്‍മിച്ച കോണ്‍ക്രീറ്റ് പാലം ഉദ്ഘാടനത്തിന് മുന്നേ തകര്‍ന്നു. നിര്‍മാണ കമ്പനിയുടെ അനാസ്ഥ മൂലമാണ് പാലം തകര്‍ന്നതെന്നും വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും സിക്തി എംഎല്‍എ വിജയ് കുമാര്‍ ആവശ്യപ്പെട്ടു.

🇦🇽 അന്തർദേശീയം 🇦🇴

🙏 കുവൈത്തിലെ അഗ്നിബാധയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തികസഹായം പ്രഖ്യാപിച്ച് കുവൈത്ത്. പന്ത്രണ്ടര ലക്ഷം ഇന്ത്യന്‍ രൂപ വീതം ഓരോരുത്തരുടെയും കുടുംബങ്ങള്‍ക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുവൈത്തിലെ ഇന്ത്യന്‍ എംബസി വഴിയായിരിക്കും ധനസഹായം കൈമാറുക.

കായികം 🏏

🙏 ജാവലിന്‍ ത്രോയിലെ മുന്‍നിര താരങ്ങള്‍ മത്സരിക്കുന്ന പാവോ നുര്‍മി ഗെയിംസില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. പാരീസ് ഒളിംപിക്‌സിന് മുന്‍പുള്ള സുപ്രധാന മത്സരത്തില്‍ 85.97 മീറ്റര്‍ എറിഞ്ഞാണ് നീരജ് സ്വര്‍ണം നേടിയത്.

🙏 ടി20 ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാനെതിരേ 104 റണ്‍സിന്റെ കൂറ്റം വിജയം സ്വന്തമാക്കി വെസ്റ്റിന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 53 പന്തില്‍ 98 റണ്‍സെടുത്ത നിക്കോളാസ് പൂരന്റെ മികവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തു.

🙏 ടി20 ക്രിക്കറ്റ് ലോകകപ്പില്‍ സൂപ്പര്‍ എട്ട് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ യു.എസ്.എ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും.

🙏 യൂറോ കപ്പ് പോരാട്ടത്തില്‍ കന്നിക്കാരായ ജോര്‍ജിയയുടെ പോരാട്ടവീര്യം മറികടന്ന് തുര്‍ക്കി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു തുര്‍ക്കിയുടെ ജയം.

Advertisement