മലപ്പുറം. നാലു വയസ്സുകാരൻ്റെ മരണം ചികിത്സ പിഴവുമൂലം എന്ന് റിപ്പോർട്ട്.
അനസ്തേഷ്യ നൽകുന്നതിൽ മാനദണ്ഡം പാലിച്ചില്ലെന്ന് പോസ്റ്റ് മാർട്ടം പ്രഥമിക റിപ്പോട്ടിൽ പറയുന്നു.ആമാശയത്തിൽ ദഹിക്കാത്ത ഭക്ഷണം ഉണ്ടായിരുന്നതായി കണ്ടെത്തൽ.ജൂണ് ഒന്നിനാണ് കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയിൽ വെച്ച് അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഷാനില്‍ മരിച്ചത്.
വായിൽ കമ്പു തട്ടിയുണ്ടായ മുറിവുമായാണ് നാലു വയസുകാരനായ മുഹമ്മദ് ഷാനിലിനെ
കൊണ്ടോട്ടി മേഴ്സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍ ശസ്ത്രക്രീയക്ക് വിധേയനാക്കി.കുഞ്ഞ് മരിച്ച വിവരം ഏറെ വൈകിയാണ് കുടുംബത്തെ അറിയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.വര്‍ഷങ്ങളുടെ കാത്തിരുപ്പിനൊടുവില്‍ ജനിച്ച ഏക മകനായിരുന്നു ഷാമിൽ.
പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അനസ്തീഷ്യയ നല്‍കിയതിനു പിന്നാലെെയാണ് മരണം.ആമാശയത്തില്‍ ദഹിക്കാത്ത ഭക്ഷണമുണ്ടായിരുന്നു. അതായത് മയക്കുന്നതിന് മുന്‍പ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ നിഗമനം.
കൊണ്ടോട്ടി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പൂർണ്ണരൂപം അടുത്ത ദിവസം പുറത്തുവരും.പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. അന്വേഷണം പൂര്‍ത്തിയായാല്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്