ആ ഭരണം കൊള്ളാം, കണ്ണൂരിലും വയനാട്ടിലും വൻ കവർച്ച

Advertisement

കണ്ണൂരിലും വയനാട്ടിലും വൻ കവർച്ച. മാതമംഗലത്ത് വീട് കുത്തിത്തുറന്ന് 35 പവൻ സ്വർണവും വജ്ര-വെള്ളി ആഭരണങ്ങളും മോഷ്ടിച്ചു. സുൽത്താൻബത്തേരിയിൽ പതിനഞ്ച് ലക്ഷത്തോളം രൂപ കവർന്നു. കോഴിക്കോട് രണ്ട് ഇടങ്ങളിലുണ്ടായ മോഷണ കേസിൽ രണ്ട് പേർ പിടിയിലായി.

കണ്ണൂരിൽ വീട് കുത്തിതുറന്നാണ് മോഷണം നടന്നത്. മാതമംഗലം സ്വദേശി ജയപ്രസാദിന്റെ വീട്ടിൽ നടന്ന കവർച്ചയിൽ
35 പവൻ സ്വർണവും , വജ്രം, വെള്ളി ആഭരണങ്ങളും നഷ്ടമായി.ആളില്ലാതിരുന്ന സമയത്തായിരുന്നു മോഷണം. പെരിങ്ങോം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

സുൽത്താൻബത്തേരിയിൽ സി.എം ഫിഷറീസ് ഉടമ മലപ്പുറം സ്വദേശി കൂരിമണ്ണിൽ പുളിക്കാമത്ത് അബ്ദുൾ അസീസ് എന്ന കുട്ടിയുടെ വീട് കുത്തിതുറന്നാണ് മോഷണം. വീട്ടിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന പതിനഞ്ച് ലക്ഷത്തോളം രൂപയാണ് മോഷണം പോയത്. ഇന്ന് പുലർച്ചെയാണ് സംഭവം. സുൽത്താൻബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിരലടയാള വിദഗ്ധരും ഡോഗ്‌ സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

ഒരാഴ്ചയ്ക്കിടെ
സംസ്ഥാനത്തുണ്ടാകുന്ന നാലാമത്തെ വൻ കവർച്ചയാണിത്. കോഴിക്കോട് താമരശ്ശേരി ആഭരണ നിർമാണ യൂണിറ്റിൽ നടന്ന മോഷണത്തിൽ കൂട്ടാലിട സ്വദേശി സതീഷ്, മിഠായിത്തെരുവിലെ കടയിൽ നിന്ന് പണം കവർന്ന കേസിൽ 15 വയസ്സുകാരനായ വിദ്യാർത്ഥിയും പിടിയിലായി.

Advertisement