നീറ്റ് യു ജി പരീക്ഷാഫലത്തിൽ ക്രമക്കേട് ആരോപിച്ച് കെഎസ്‌യുവിന്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധം

Advertisement

തിരുവനന്തപുരം. നീറ്റ് യു ജി പരീക്ഷാഫലത്തിൽ ക്രമക്കേട് ആരോപിച്ച് കെഎസ്‌യുവിന്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധം നടത്തും.കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ തെരുവ് എന്ന പേരിലാണ് പ്രതിഷേധ പരിപാടി.ഉന്നത വിദ്യാഭ്യാസ മേഖലയിലെ മത്സര പരീക്ഷകളുടെ വിശ്വാസ്യതയ്ക്ക് മേൽ കളങ്കം ചാർത്തിയ എൻ ടി എ ഡയറക്ടർ ജനറലിനെ പുറത്താക്കുക, നീറ്റ് പരീക്ഷ ക്രമക്കേടിൽ സുതാര്യമായ അന്വേഷണം നടത്തി കുറ്റക്കാരായവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരിക, കോഴിക്കോട് എൻഐടിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് പിഴ ചുമത്തിയ നടപടി പിൻവലിക്കുക എന്നിവയാണ് പ്രധാനപ്പെട്ട സമരക്കാരുടെ ആവശ്യങ്ങൾ.ഉച്ചയ്ക്ക് രണ്ടരയ്ക്ക് രാജ്ഭവന് മുന്നിൽ പ്രതിഷേധം ആരംഭിക്കും.

Advertisement