പെൻഷൻ തട്ടിപ്പ്: യൂത്ത് കോൺഗ്രസ് നേതാവ് പഞ്ചായത്ത് അംഗത്വം രാജിവെച്ചു

Advertisement

പെൻഷൻ തട്ടിപ്പ് കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് പഞ്ചായത്ത് അംഗത്വം രാജിവെച്ചു. മലപ്പുറം ആലംകോട് പഞ്ചായത്ത് അംഗം ഹക്കീം പെരുമുക്കാണ് രാജിവെച്ചത്. ഒളിവിൽ തുടരുന്ന ഹക്കീം തപാൽ മാർഗമാണ് രാജിക്കത്ത് പഞ്ചായത്ത് ഓഫീസിലേക്ക് അയച്ചത്

യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന ഇയാളെ കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. മരിച്ചയാളുടെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഹക്കീം പെരുമുക്ക് തട്ടിയെടുത്തതായാണ് പരാതി. ആലങ്കോട് പെരിഞ്ചിരിയിൽ അബ്ദുള്ളയുടെ പെൻഷനാണ് ഹക്കീം തട്ടിയെടുത്തത്

2019 ഡിസംബർ 17നാണ് ഹക്കീം മരിച്ചത്. എന്നാൽ കുടുംബം പഞ്ചായത്തിൽ നിന്ന് മരണസർട്ടിഫിക്കറ്റ് കൈപ്പറ്റിയിരുന്നില്ല. സർട്ടിഫിക്കറ്റിനായി വാർഡ് മെമ്പറായ ഹക്കമീനെ സമീപിച്ചെങ്കിലും ഇയാൾ പലകാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറി. സംശയം തോന്നിയതോടെ കുടുംബം വിവരാവകാശം നൽകി.

2020 സെപ്റ്റംബർ മാസം വരെ പെൻഷൻ കൈപ്പറ്റിയതായി വിവരാവകാശ രേഖയിൽ വ്യക്തമായി. എന്നാൽ വീട്ടിലേക്ക് പെൻഷൻ വന്നതുമില്ല. ഇതോടെയാണ് പരാതി നൽകിയത്.