കൊച്ചി.കേസുകളുടെ നടത്തിപ്പിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.
സംസ്ഥാനത്തെ പരമോന്നത കോടതിയോട് സർക്കാർ അനാദരവ് കാണിക്കുന്നു. പലവട്ടം ആവശ്യപ്പെട്ടിട്ടും എതിർ സത്യവാങ്മൂലങ്ങൾ സമർപ്പിക്കുന്നില്ല.കേസുകൾ നീട്ടിവെക്കാൻ തുടർച്ചയായി സർക്കാർ അഭിഭാഷകർ ആവശ്യപ്പെടുന്നു.
ഈ കാരണത്താൽ ഹൈക്കോടതിയിൽ കേസുകൾ കുമിഞ്ഞു കൂടുന്നു എന്നും കോടതി വ്യക്തമാക്കി. മൂവാറ്റുപുഴ എറണാകുളം പാതയുടെ ദേശസാൽക്കരണവുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ് ഡി കെ സിംഗിന്റെ വിമർശനം. എതിർ സത്യവാങ്മൂലം സമർപ്പിച്ചില്ലെങ്കിൽ
ബന്ധപ്പെട്ട് ഉദ്യോഗസ്ഥനിൽ നിന്നും വ്യക്തിപരമായി അരലക്ഷം രൂപ ഈടാക്കും എന്ന് കോടതി അറിയിച്ചു.