മലപ്പുറം മുട്ടിപ്പടിയിൽ വാഹനാപകടം;ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

Advertisement

മലപ്പുറം: മേൽമുറി മുട്ടിപ്പടിയിൽ കെ എസ് ആർ റ്റി സി സൂപ്പർ ഫാസ്റ്റും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഓട്ടോ റിക്ഷ ദിശ തെറ്റി ബസ്സിൽ ഇടിക്കുകയായിരുന്നു. പുൽപ്പറ്റ മോങ്ങം ഒളമതിൽ സ്വദേശി അഷറഫ് (45 ) ഭാര്യ ഫാത്തിമ (40) ഫിദ (4) എന്നിവരാണ് മരിച്ചത്.മൃതദേഹങ്ങൾ മലപ്പുറം ജില്ലാ ആശുപത്രിയിൽ.