എസ് എൻ ഡി പി യും ക്രൈസ്തവ വിഭാഗങ്ങളും വോട്ട് മറിച്ചു, മുഖ്യമന്ത്രി എന്ത് ശൈലിയാ മാറ്റേണ്ടതെന്നും എം വി ഗോവിന്ദൻ

Advertisement

തിരുവനന്തപുരം: കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് ഉണ്ടായത് നല്ല പരാജയം തന്നെയെന്ന് സി പി എം വിലയിരുത്തിയെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംസ്ഥാന സമിതി യോഗ തീരുമാനങ്ങൾ വാർത്താ സമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
എസ്എൻഡിപി സംഘ പരിവാറിന് വേണ്ടി വോട്ട് മറിച്ചു. ക്രിസ്ത്യൻ സമുദായത്തിൻ്റെ വോട്ടും പ്രതീക്ഷിച്ച പോലെ കിട്ടിയില്ല. താഴെ തലം വരെ ജനങ്ങളോട് സംവദിക്കാനും തീരുമാനിച്ചു. ജൂലൈ 2, 3,4 തീയതികളിൽ 4 മേഖലാ യോഗങ്ങൾ നടക്കും. സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ഈ യോഗങ്ങളിൽ പങ്കെടുക്കും. തുടർന്ന് ജില്ലാ, മണ്ഡലം, ലോക്കൽ ബ്രാഞ്ച് തലങ്ങളിൽ ജനങ്ങളിലേക്ക് നല്ല ജാഗ്രതയോടെ ഇറങ്ങി ചെല്ലും.ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിന് വീഴ്ച പറ്റിയെന്നും പാർട്ടി വിലയിരുത്തി.പെൻഷൻ അടക്കം കൃത്യതയോടെ നൽകാൻ കഴിയാത്തതും വീഴ്ചയായി. വർഗ്ഗീയതയെ തുടർന്നും പ്രതിരോധിക്കും. സർവ്വതലസ്പർശിയായ മേഖലകളിൽ അഴിമതിക്കെതിരായി പാർട്ടി നിലകൊള്ളും.എസ് എൻ ഡി പി ക്കും വെള്ളാപ്പള്ളി നടേശനുമെതിരെ രൂക്ഷമായ ആക്രമണമാണ് വാർത്താ സമ്മേളനത്തിൽ സി പി എം സംസ്ഥാന സെക്രട്ടറി നടത്തിയത്.

പാർട്ടിക്ക് തിരിച്ച് വരാനുള്ള അനുകൂല സാഹചര്യമാണ് ഇപ്പോഴും ഉള്ളത്.മുഖ്യമന്ത്രി എന്ത് ശൈലിയാ മുഖ്യമന്ത്രി മറ്റേണ്ടത് ? നിങ്ങളിൽ ചിലലയാളുകൾ മുഖ്യമന്ത്രിയെ മറ്റൊരു തരത്തിൽ അവതരിപ്പിച്ച് ജനങ്ങളുടെ ഇടയാൽ വേറൊരു ഇമേജ് ഉണ്ടാക്കാൻ ശ്രമിക്കുന്നു.അതിനൊന്നും വഴങ്ങുന്ന പാർട്ടിയല്ല സി പി എം എന്നും മുഖ്യമന്ത്രി ശൈലി മാറ്റുമോ എന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി എം വി ഗോവിന്ദൻ പറഞ്ഞു.

Advertisement